Currency

കുവൈത്തിൽ വിമാനത്തിൻെറ ചക്രത്തിനടിയിൽപെട്ട് മലയാളി മരിച്ചു

സ്വന്തം ലേഖഖൻTuesday, May 7, 2019 3:45 pm
Untitled-1
Garshom-Norway-IC

കുവൈറ്റ്: കുവൈറ്റ് എയർവേസ് വിമാനത്തിന്റെ ചക്രത്തിനടിയിൽപ്പെട്ടു മലയാളി ജീവനക്കാരൻ ആനന്ദ് രാമചന്ദ്രന് (34) ദാരുണാന്ത്യം. കുവൈറ്റ് എയർവേസ് സാങ്കേതിക വിഭാഗത്തിലെ ജോലിക്കാരനായിരുന്നു ആനന്ദ്. തിരുവനന്തപുരം സ്വദേശിയാണ്.

കുവൈറ്റ് അന്താരാഷ്ട വിമാനത്താവളത്തിലെ ടെർമിനൽ 4-ലായിരുന്നു അപകടം. തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിയോടെ ബോയിങ് 777-300 ER വിമാനം പാർക്കിംഗ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് ആനന്ദ് രാമചന്ദ്രൻ അപകടത്തിൽപെട്ടത്. ആനന്ദാണ് വിമാനം തള്ളിനീക്കുകയായിരുന്ന പുഷ്-ബാക് വാഹനം നിയന്ത്രിച്ചിരുന്നത്. പുഷ്-ബാക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു വിമാനത്തിലിടിച്ചതിനെത്തുടർന്നു വിമാനത്തിന്റെ മുൻ ചക്രങ്ങൾക്കടിയിലേക്കു ആനന്ദ് തെറിച്ചു വീഴുകയായിരുന്നു.

തിരുവനന്തപുരം കുറ്റിച്ചൽ പുള്ളോട്ടുകോണം സദാനന്ദവിലാസത്തിൽ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ സോഫിനയും ഏക മകൾ നൈനികയും കുവൈറ്റിലുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് നടപടികൾ നടന്നുവരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x