Currency

അടുത്ത അധ്യയന വര്‍ഷം ദുബായില്‍ പത്തുസ്‌കൂളുകള്‍ കൂടി ആരംഭിക്കും Close

സ്വന്തം ലേഖകന്‍Tuesday, May 23, 2017 7:43 pm

നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) ആണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ മുതലാണ് സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ത്യന്‍, ഐബി, യുകെ, യുഎസ്, കനേഡിയന്‍, ഫ്രഞ്ച് പാഠ്യപദ്ധതികളിലാണ് സ്‌കൂളുകള്‍.

ദുബായ്: അടുത്ത അധ്യയന വര്‍ഷം പത്തുസ്‌കൂളുകള്‍ കൂടി ദുബായില്‍ ആരംഭിക്കുന്നു. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) ആണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ മുതലാണ് സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ത്യന്‍, ഐബി, യുകെ, യുഎസ്, കനേഡിയന്‍, ഫ്രഞ്ച് പാഠ്യപദ്ധതികളിലാണ് സ്‌കൂളുകള്‍.

ദുബായ് സ്വകാര്യ മേഖലയില്‍ കൂടുതല്‍ വൈവിധ്യമുണ്ടാക്കുന്നതാണു പുതിയ സ്‌കൂളുകളെന്ന് അധികൃതര്‍ പറഞ്ഞു. സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസത്തിനും യോജിച്ച സ്ഥലമായി ദുബായ് വളരുകയാണ്. അതിന് അനുസൃതമായി പുതിയ താമസക്കാരുടെ എണ്ണവും വര്‍ധിച്ചുവരുകയാണ്.

ദുബായിയുടെ സാമ്പത്തിക വളര്‍ച്ചയുടെ ഉദാഹരണം കൂടിയാണു വര്‍ധിച്ചുവരുന്ന സ്‌കൂളുകളുടെ എണ്ണമെന്ന് കെഎച്ച്ഡിഎ ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല അല്‍ കറം പറഞ്ഞു. ദുബായില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്വകാര്യ സ്‌കൂളുകളുടെ എണ്ണത്തില്‍ 6.6 % വര്‍ധനയാണു ഉണ്ടായത്. 2007 മുതല്‍ കഴിഞ്ഞ പത്തുവര്‍ഷ കാലയളവില്‍ 72 പുതിയ സ്‌കൂളുകളാണ് ആരംഭിച്ചതെന്നും അധികൃതര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x