Currency

സ്വര്‍ണക്കടകളിലെ സ്വദേശിവത്കരണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രാലയം

സ്വന്തം ലേഖകന്‍Saturday, December 16, 2017 12:05 pm
gold-shops
XGCUAdvt-750x80

റിയാദ്: സ്വര്‍ണക്കടകളില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനുള്ള തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ല. ഭൂരിപക്ഷം പ്രവിശ്യകളിലും 100 ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയായതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. കടകള്‍ അടച്ചിട്ടിരുന്ന സ്ഥാപനങ്ങളും സ്വദേശികളെ നിയമിച്ചു കഴിഞ്ഞു. സൗദി സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടികള്‍.

രാജ്യത്തെ 13 മേഖലകളിലും ഒരേ സമയം നടപ്പാക്കുന്ന സ്വദേശിവത്കരണത്തില്‍ പല മേഖലയും ഇതിനകം 100 ശതമാനം പൂര്‍ത്തീകരിച്ചു. സ്വദേശിവത്കരണം പൂര്‍ത്തിയാകാത്ത മേഖലയിലും സ്വദേശികളുടെ അനുപാതം വളരെ കൂടിയ നിലവാരത്തിലാണെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.

തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ പരിശോധകര്‍ സ്വര്‍ണക്കടകളും ഷോപ്പിങ് മാളുകളും കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണ്. മൊബൈല്‍ കടകള്‍, ഷോപ്പിങ് മാളുകള്‍, സ്വര്‍ണക്കടകള്‍ എന്നിവയിലെ ജോലി 100 ശതമാനം സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതാണ്. സ്വദേശിവത്കരണം പുതിയ തൊഴില്‍ മേഖലയിലേക്ക് വ്യാപിക്കാനുള്ള നീക്കത്തിലാണ് മന്ത്രാലയം.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x