Currency

പെരുന്നാള്‍: ഷാര്‍ജയില്‍ ബസുകളുടെ എണ്ണവും ട്രിപ്പും വര്‍ധിപ്പിച്ചു

സ്വന്തം ലേഖകന്‍Tuesday, June 4, 2019 3:54 pm
bus
Garshom-Norway-IC

ഷാര്‍ജ: പെരുന്നാള്‍ പ്രമാണിച്ച് ഷാര്‍ജ ജുബൈല്‍ ബസ് സ്‌റ്റേഷനില്‍ നിന്നുള്ള ബസുകളുടെ എണ്ണവും ട്രിപ്പും വര്‍ധിപ്പിച്ചു. ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എസ്.ആര്‍.ടി.എ) ഡയറക്ടര്‍ അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ ജര്‍വാനാണ് ഇക്കാര്യം അറിയിച്ചത്. പുലര്‍ച്ചെ 3.45 മുതല്‍ ബസുകള്‍ സേവനത്തിനിറങ്ങും. അഞ്ച് മിനുട്ട് ഇടവിട്ടാണ് ഷാര്‍ജക്ക് അകത്തും പുറത്തും ബസുകള്‍ സര്‍വീസ് നടത്തുക. ഞായറാഴ്ച വരെ ഈ സേവനം ലഭ്യമാകും. 1081ഇന്റര്‍സിറ്റി ബസുകളാണ് പെരുന്നാള്‍ ഓട്ടത്തിന് തയ്യാറാക്കിയിട്ടുള്ളത്. ഇവ പ്രതിദിനം 5872 സവാരികള്‍ നടത്തും.

സിറ്റി ബസുകളുടെ എണ്ണം 100 ആക്കിയിട്ടുണ്ടെന്നും ഇവ 1284 സവാരികള്‍ നടത്തുമെന്നും ജര്‍വാന്‍ പറഞ്ഞു. ഈദ് ദിനത്തിലെ തിരക്ക് നിയന്ത്രിക്കുവാന്‍ കൂടുതല്‍ ട്രാഫിക് പൊലീസുകാരും ടിക്കറ്റുകള്‍ സുഗമമായി വിതരണം നടത്തുന്നതിന് കൂടുതല്‍ ജീവനക്കാരും ഉണ്ടാകും. യാത്രക്കാര്‍ക്ക് കുടിവെള്ള വിതരണവും നടത്തും.

ഷാര്‍ജക്ക് അകത്ത് പരിധിയില്ലാതെ ഒരു മാസം ചെയ്യാവുന്ന 225 ദിര്‍ഹം വിലവരുന്ന മുവസലാത്ത് കാര്‍ഡും 25 ശതമാനം ഇളവ് ലഭിക്കുന്ന സായര്‍ കാര്‍ഡും സ്‌റ്റേഷനില്‍ ലഭിക്കും. പരാതികളും നിര്‍ദേശങ്ങളും അറിയിക്കുവാന്‍  600525252 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.   


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x