Currency

13- മത് ഗർഷോം അവാർഡുകൾക്കുള്ള നാമനിർദേശങ്ങൾ സമർപ്പിക്കാം; അവസാന തീയതി 2018 മെയ് 31

സ്വന്തം ലേഖകൻThursday, February 15, 2018 10:09 am
Japan
XGCUAdvt-750x80

 

ബാംഗ്ലൂർ: ജപ്പാനിലെ ടോക്കിയോയിൽ ഒക്ടോബർ ആദ്യവാരം സമ്മാനിക്കുന്ന 2018 ലെ ഗർഷോം ഇന്റർനാഷണൽ അവാർഡുകൾക്കുള്ള നാമനിർദേശങ്ങൾ ക്ഷണിച്ചു. 2018 ഫെബ്രുവരി 15 മുതൽ മെയ് 31 വരെ www.garshomonline.com ലൂടെ ഓൺലൈനായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം. കേരളത്തിന്പുറത്തു വസിക്കുന്ന പ്രവാസി മലയാളികളെയും, സ്ഥാപനങ്ങളെയും, സംഘടനകളെയും 13-മത് ഗർഷോം അവാർഡുകൾക്കായി നാമനിർദ്ദേശം ചെയ്യാം.

കേരളത്തിന് പുറത്തു വസിക്കുന്ന പ്രവാസി മലയാളികളെ ആദരിക്കുവാൻ ബാംഗ്ലൂർ ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷനാണ് ഗർഷോം പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. 19 രാജ്യങ്ങളിൽ നിന്നുമായി 55 പ്രവാസി മലയാളികളും 9 മലയാളി സംഘടനകളും ഇതുവരെ ഗർഷോം പുരസ്‌കാരങ്ങൾക്ക് അർഹരായിട്ടുണ്ട്‌. 2003 ൽ ആദ്യ ഗർഷോം പുരസ്‌കാരം ജർമനിയിലെ ഡോ. പോളി മാത്യു സോമതീരത്തിനു  സമ്മാനിച്ചു.  

ഇന്ത്യ, മലേഷ്യ, കുവൈറ്റ്, യു എ ഇ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ ഗർഷോം ഇന്റർനാഷണൽ അവാർഡ് ദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളിയിട്ടുണ്ട്. ടോക്കിയോയിൽ ഈ വർഷം നടക്കുന്ന ഗർഷോം അവാർഡ് ദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളുന്നത് ജപ്പാനിലെ മലയാളി കൂട്ടായ്മയായ ‘നിഹോൺ കൈരളി’ യാണ്‌.  

ഓൺലൈൻ നോമിനേഷൻ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾക്കും, നാമനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x