Currency

റമസാന്‍ രാത്രി ചന്തയ്ക്ക് തുടക്കം; 75% വരെ വിലക്കിഴിവ്

സ്വന്തം ലേഖകന്‍Friday, May 24, 2019 3:52 pm
sale
Garshom-Norway-IC

ഷാര്‍ജ: റമസാന്‍ രാത്രി ചന്തയ്ക്ക് അല്‍ താവൂനിലെ എക്‌സ്‌പോ സെന്ററില്‍ വര്‍ണോജ്വല തുടക്കം. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ചന്ത സംഘടിപ്പിക്കുന്നത്. 75% വരെ വിലക്കിഴിവിലാണ് വില്‍പന. വിനോദത്തിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ടാബ്ലറ്റുകള്‍, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫര്‍ണിച്ചര്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുടെ വിശാലമായ ശേഖരമാണ് വിപണിയുടെ പ്രത്യേകത. റമസാനും പെരുനാളിനും ആവശ്യമുള്ള സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാണ്.

പ്രമുഖ കമ്പനികളുടെ സാന്നിധ്യമാണ് പ്രധാന സവിശേഷത. ഭക്ഷണ ശാലയാണ് മറ്റൊരു ആകര്‍ഷണകേന്ദ്രം. കുടുംബങ്ങള്‍ക്ക് ഒന്നടങ്കം ഷോപ്പിങ് നടത്താനുള്ള അവസരമാണ് ഇവിടെയുള്ളതെന്ന് ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ സിഇഒ സെയ്ഫ് മുഹമ്മദ് അല്‍ മിദ്ഫ പറഞ്ഞു. 100 ദിര്‍ഹമിന് സാധനങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കാം. എല്ലാ ദിവസവും രാത്രി 8 മുതല്‍ പുലര്‍ച്ച 2 വരെയാണ് നിശാവിപണി പ്രവര്‍ത്തിക്കുക. പെരുന്നാള്‍ ദിവസങ്ങളില്‍ നാല് മുതല്‍ രാത്രി 11 വരെയും. ടിക്കറ്റ് മൂലമാണ് പ്രവേശനം. 12 വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യം. ജൂണ്‍ 8നാണ് സമാപനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x