Currency

ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിക്ക് രണ്ടര ലക്ഷം ഡോളറിന്റെ സ്‌കോളര്‍ഷിപ്പ്

സ്വന്തം ലേഖകന്‍Sunday, May 5, 2019 7:25 pm
scholorship
Garshom-Norway-IC

ന്യൂയോര്‍ക്ക്: പ്രശസ്തമായ ഫാനി ആന്‍ഡ് ജോണ്‍ ഹെര്‍ട്സ് ഫൗണ്ടേഷന്റെ ഗ്രാജ്വേറ്റ് ഫെലോ ബഹുമതിക്ക് അര്‍ഹയായി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി. ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട 11 പേരിലാണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയായ നിത്യ മാണി ഉള്‍പ്പെടുന്നത്. 840 അപേക്ഷകരില്‍ നിന്നാണ് 11 പേരെ തെരഞ്ഞെടുത്തത്.

മാവനരാശിക്ക് ഗുണം ചെയ്യുന്ന ഗവേഷണങ്ങള്‍ക്ക് സഹായം ലഭ്യമാക്കുന്ന സന്നദ്ധ സംഘടനയാണിത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഞ്ചു വര്‍ഷ കാലത്ത് അക്കാഡമിക് തല പിന്തുണയായി രണ്ടര ലക്ഷം ഡോളര്‍ ലഭിക്കുന്നതാണ്. മറ്റു പല ഫെലോഷിപ്പുകളിലും നിന്നും വ്യത്യസ്തമായി ഏതു മേഖലയിലും പുതിയ ഗവേഷണങ്ങള്‍ നടത്താന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അനുമതിയുണ്ട്.

സ്റ്റാന്‍ഫോര്‍ഡില്‍ മാത്തമാറ്റിക്സ് ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സില്‍ പഠനം നടത്തുന്ന നിത്യ, നെറ്റ്വര്‍ക്കുകളുടെ സാധ്യതകളെപ്പറ്റി ആഴത്തില്‍ ഗവേഷണം നടത്തുന്നുണ്ട്. ട്രാന്‍സ്പോര്‍ട്ടേഷന്‍ സിസ്റ്റം, സോഷ്യല്‍ മീഡിയ, ബയോളജിക്കല്‍ സിസ്റ്റംസ് തുടങ്ങി ആധുനിക ജീവിതത്തിന്റെ പല തലങ്ങളെയും ബാധിക്കുന്ന ഒന്നാണിതെന്ന് നിത്യ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x