Currency

നഴ്‌സുമാര്‍ക്ക് വന്‍ അവസരം; കുവൈത്ത് ആരോഗ്യമേഖലയില്‍ 2575 പേരുടെ നിയമനത്തിന് അനുമതി

സ്വന്തം ലേഖകന്‍Saturday, August 17, 2019 2:00 pm
nurse

കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ മേഖലയിലേക്ക് 2575 പേരുടെ നിയമനത്തിന് ധനകാര്യ മന്ത്രാലയം അനുമതി നല്‍കി. ഇതുവഴി 2000 നഴ്‌സുമാര്‍ക്ക് പുതുതായി ജോലി ലഭിക്കും. ആരോഗ്യമന്ത്രാലയത്തില്‍ നേഴ്സസ്, സാങ്കേതിക വിദഗ്ധര്‍, ഡോക്ടര്‍ മുതലായ തസ്തികകളിലേക്കുള്ള നിയമനത്തിനാണ് ധന മന്ത്രാലയം അന്തിമ അനുമതി നല്‍കിയിരിക്കുന്നത്.

2000 നഴ്‌സുമാര്‍ക്ക് പുറമെ 575 സാങ്കേതിക വിദഗ്ധര്‍ക്കും 680 ഡോക്ടര്‍മാര്‍ക്കും പുതുതായി ജോലി ലഭിക്കും. 1,94000 ദിനാറാണ് ഇതിനായി ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. നിയമനത്തിന് നേരത്തെ മന്ത്രിസഭയുടെയും സിവില്‍ സര്‍വ്വീസ് കമ്മീഷന്റെയും അംഗീകാരം ലഭിച്ചിരുന്നു.

അതിനിടെ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ ആശുപത്രികളില്‍ നിന്നുള്ള വരുമാനം ഇരട്ടി ആയി വര്‍ധിച്ചതായി മന്ത്രാലയം വ്യക്തമാക്കി. വിദേശികള്‍ക്കുള്ള ചികിത്സാ ഫീസ് വര്‍ദ്ധിപ്പിച്ചതാണ് വരുമാന വര്‍ദ്ധനവിനു കാരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x