Currency

സൗദിയില്‍ 15 മുതല്‍ മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തില്‍ വരും

സ്വന്തം ലേഖകന്‍Tuesday, June 11, 2019 1:08 pm
break-mid
Garshom-Norway-IC

റിയാദ്: സൗദിയില്‍ ശനിയാഴ്ച മുതല്‍ മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തില്‍ വരും. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലയളവില്‍ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യിപ്പിക്കുന്നതിന് തൊഴില്‍ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. ചൂട് കൂടിയ സാഹചര്യത്തിലാണ് മധ്യാഹ്ന വിശ്രമം നിയമം നിര്‍ബന്ധമാക്കി തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കിയത്.

ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു മണിവരെയുള്ള സമയങ്ങളില്‍ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിപ്പിക്കുന്നതിന് അനുമതിയില്ല. തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യ സംരക്ഷണവും കണക്കിലെടുത്താണ് ഈ സമയങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയത്.

ഈ സമയത്ത് തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രാലയ വ്യക്താവ് ഖാലിദ് അബാഖൈല്‍ പറഞ്ഞു. നിയമലംഘനം നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെയും നിയമിക്കും. അതേസമയം താരതമ്യേന ചൂട് കുറഞ്ഞ മേഖലകളില്‍ മധ്യാഹ്ന വിശ്രമ നിയമം നിര്‍ബന്ധമാക്കില്ലെന്നും മന്ത്രാലയ വ്യക്താവ് സൂചിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x