Currency

സൗദിയില്‍ 31 ലക്ഷം ഗാര്‍ഹിക തൊഴിലാളികള്‍; കൂടുതല്‍ ഹൗസ് ഡ്രൈവര്‍മാര്‍

സ്വന്തം ലേഖകന്‍Sunday, September 15, 2019 12:16 pm
domestic

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം മുപ്പത്തി ഒന്ന് ലക്ഷമെന്ന് റിപ്പോര്‍ട്ട്. പുരുഷന്മാരും വനിതകളും ഉള്‍പ്പെടുന്ന വിദേശ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണമാണിത്. ഹൗസ് ഡ്രൈവര്‍മാരാണ് ഇവരില്‍ പകുതിയിലേറെ പേരും. നാനൂറോളം വനിതകളും ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് നിലവില്‍ 31,09,173 ഗാര്‍ഹിക തൊഴിലാളികളാണുള്ളത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇവരില്‍ 16,66,042 പേര്‍ ഹൗസ് ഡ്രൈവര്‍മാരാണ്. 494 വനിതകളുമുണ്ട് ഇക്കൂട്ടത്തില്‍. മൊത്തം ഗാര്‍ഹിക തൊഴിലാളികളില്‍ 53.6 ശതമാനവും ഹൗസ് ഡ്രൈവര്‍മാരാണ്. തൊട്ടുപിന്നില്‍ 44 ശതമാനം പേര്‍ വീട്ടുവേലക്കാരും ശുചീകരണ തൊഴിലാളികളുമാണ്. 13,68,820 പേരാണ് ഈ വിഭാഗത്തില്‍ ജോലിയെടുക്കുന്നത്.

ഇതില്‍ 3,64,631 പേര്‍ പുരുഷന്മാരാണ്. വീടുകളിലും കെട്ടിടങ്ങളിലും റിസോര്‍ട്ടുകളിലും പരിപാലന ജോലികളില്‍ ഏര്‍പ്പെട്ട തൊഴിലാളികളുടെ എണ്ണം 30,506 ആണ്. ഇവരിലുമുണ്ട് 14 വനിതകള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x