Currency

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഒക്ടോബര്‍ 30 മുതല്‍

സ്വന്തം ലേഖകന്‍Tuesday, September 17, 2019 3:09 pm
book-fair

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 38ാമത് അധ്യായത്തിന് ഒക്ടോബര്‍ 30ന് കൊടിയേറും. അല്‍താവൂനിലെ എക്‌സ്‌പോസന്റെറിലാണ് പുസ്തകോത്സവം നടക്കുക. തുറന്ന പുസ്തകം, തുറന്ന ചിന്തകള്‍ (‘ഓപ്പണ്‍ ബുക്‌സ് ഓപ്പണ്‍ മൈന്‍ഡ്‌സ്’) എന്ന പ്രമേയത്തില്‍ നവംബര്‍ ഒന്‍പത് വരെ നീളുന്ന മേളയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് എഴുത്തുകാരും പ്രസാധകരും കലാകാരന്‍മാരും ചിന്തകരും ഗവേഷകരും പങ്കെടുക്കും.

ലോക പുസ്തക തലസ്ഥാന നഗരമെന്ന പദവി യുനെസ്‌കോ നല്‍കിയ വര്‍ഷത്തില്‍ നടക്കുന്ന മേളയില്‍ പുതുമകള്‍ നിറയും. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ അക്ഷരങ്ങളോടുള്ള സ്‌നേഹമാണ് ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തക മേളയായി ഷാര്‍ജയെ വളര്‍ത്തിയത്.

കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വായനയുടെയും സര്‍ഗ്ഗാത്മകതയുടെയും ശക്തമായ സംസ്‌കാരം വളര്‍ത്തുന്നതില്‍ മേള പ്രധാന പങ്ക് വഹിക്കുന്നു. ഇന്നത്തെ വിജ്ഞാന സ്രോതസ്സുകളുടെ സാങ്കേതിക മുന്നേറ്റങ്ങളും വൈവിധ്യവും കണക്കിലെടുത്ത്, സാമൂഹിക വികസനത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ഷാര്‍ജ പുസ്തകോത്സവം ഊന്നല്‍ കൊടുക്കുന്നതായി ബുക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അംറി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x