Currency

തൊഴില്‍ നിയമ ലംഘനം: കുവൈത്തില്‍ 6 മാസത്തിനിടെ 398 പേര്‍ പിടിയില്‍

സ്വന്തം ലേഖകന്‍Saturday, August 31, 2019 2:26 pm
labour-law

കുവൈത്ത് സിറ്റി: തൊഴില്‍ നിയമലംഘനത്തിന് 6 മാസത്തിനിടെ 398 പേരെ അറസ്റ്റ് ചെയ്തു. സ്‌പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്തവരാണ് ഭൂരിഭാഗവും. ഗാര്‍ഹിക തൊഴില്‍ വീസയിലുള്ള 162 പേരും സ്വകാര്യമേഖലയിലെ തൊഴില്‍ വീസയിലുള്ള 224 പേരും കുടുംബവീസയിലുള്ള 12 പേരുമാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം മാത്രം 36 വിദേശികള്‍ പിടിയിലായിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്റെ സഹകരണത്തോടെ മാന്‍പവര്‍ അതോറിറ്റി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഉപഭോക്തൃ സാധനങ്ങള്‍ വിതരണം ചെയ്യുന്നതുള്‍പ്പെടെയുള്ള ജോലിയില്‍ വ്യാപൃതരായിരുന്നു അവരെല്ലാം.

അതേസമയം, സഫാത്തില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 3 തയ്യല്‍ കടകള്‍ വാണിജ്യമന്ത്രാലയം പൂട്ടിച്ചു. ക്രമക്കേടുകള്‍ കണ്ടെത്തിയ 5 കടകള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x