Currency

എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് 10 കിലോ അധിക ലഗേജിന് അനുമതി

സ്വന്തം ലേഖകന്‍Wednesday, July 17, 2019 4:08 pm
luggage
Garshom-Norway-IC

അബുദാബി: യുഎഇയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഇനി മുതല്‍ 40 കിലോഗ്രാം സൗജന്യ ലഗേജ് അനുവദിക്കും. എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അശ്വനി ലൊഹാനിയാണ് കഴിഞ്ഞദിവസം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

നിലവില്‍ 30 കിലോഗ്രാം സൗജന്യം ചെക് ഇന്‍ ലഗേജാണ് എയര്‍ ഇന്ത്യ അനുവദിക്കുന്നത്. ജനങ്ങളുടെ ആവശ്യം പരിഗണിച്ച് 10 കിലോഗ്രാം അധികലഗേജിനുള്ള അനുമതി നല്‍കിയെന്നായിരുന്നു എയര്‍ ഇന്ത്യ ചെയര്‍മാന്‍ അറിയിച്ചത്. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് തീരുമാനം ഉടനടി പ്രാബല്യത്തില്‍ വന്നു. അതേസമയം ക്യാബിന്‍ ലഗേജ് ഇപ്പോഴുള്ളതുപോലെ ഏഴ് കിലോഗ്രാം തന്നെയായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x