Currency

ബഹ്രൈനിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതിനിടെ പിടിയിലായത് 453 പേർ

സ്വന്തം ലേഖകൻSunday, December 24, 2017 9:33 pm
A_QOjUqhDgLi_2017-12-23_1514089432resized_pic
XPARADISE compressed

മനാമ : വ്യാജരേഖകൾ ഉപയോഗിച്ച് ബഹ്രൈനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കവേ 453 പേർ ഈ വർഷം പിടിക്കപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാഷണൽ പാസ്പോർട്ട് ആന്റ് റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റാണ് ബഹ്‌റൈനിൽ എത്തിയ ആയിരിക്കണക്കിന് സന്ദർശകരെ പരിശോധിച്ച് അനധികൃത പ്രവേശനങ്ങൾ തടഞ്ഞത്. കണക്കുകൾ പ്രകാരം വിവിധ മാർഗ്ഗങ്ങളിലൂടെ 25,679,185 പേരാണു ഈ വർഷം രാജ്യത്ത് പ്രവേശിച്ചത്.

വ്യാജ പാസ്പോർട്ട്, എൻഒസി, വ്യാജ വിസ, മറ്റുള്ളവരുടെ പാസ്പോർട്ടുകൾ എന്നിവ ഉപയോഗിച്ച് രാജ്യത്ത് അനധികൃതമായി കടക്കാൻ ശ്രമിച്ചവരാണ് പിടിയിലായത്. ഇവരെ തുടർ നടപടികൾക്ക് ശേഷം സ്വീകരിച്ചശേഷം ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകൾക്ക് കൈമാറി. അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്താൻ ജീവനക്കാർക്ക് കൂൂടുതൽ പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ചില രാജ്യങ്ങളിൽ വ്യാജ പാസ്പോർട്ടുകൾ ഉപയോഗിച്ച് ഭീകരർ നുഴഞ്ഞുകയറുന്നതിനാലാണ് കർശ്ശനമായ പരിശോധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുകയും യാത്രാ രേഖകൾ പരിശോധിക്കുകയും ചെയ്യുന്നതും. വിദേശികൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അവർ അത് ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണു ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x