Currency

രാജ്യത്തെ ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കാന്‍ ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍Monday, December 2, 2019 11:42 am
airport

ന്യൂഡല്‍ഹി: രാജ്യത്തെ ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കാനൊരുങ്ങുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് കേന്ദ്രസര്‍ക്കാരിന് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, പഞ്ചാബിലെ അമൃത്സര്‍, യുപിയിലെ വാരണാസി, ഒഡിഷയിലെ ഭുവനേശ്വര്‍, മധ്യപ്രദേശിലെ ഇന്‍ഡോര്‍, ഛത്തിസ്ഗഡിലെ റായ്പുര്‍ വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കാനാണ് നീര്‍ദേശം. തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, ഗോഹട്ടി, മംഗലാപുരം വിമാനത്താവളങ്ങള്‍ പൊതു- സ്വകാര്യ പങ്കാളിത്തത്തിലൂടെ (പിപിപി) വികസിപ്പിക്കുന്നതിന് സമാന്തരമായാണ് തീരുമാനം.

രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റിക്കാണ്. ഇതില്‍ 25-ഓളം വിമാനത്താവളങ്ങളെ സ്വകാര്യവത്കരിക്കാനാണ് തീരുമാനം. എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുമാണ് സ്വകാര്യവത്കരണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x