Currency

കൊലയാളി സ്രാവില്‍ നിന്ന് ഗവേഷകയെ രക്ഷിക്കുന്ന കൂറ്റന്‍ തിമിംഗലം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

സ്വന്തം ലേഖകന്‍Friday, January 12, 2018 8:58 am
PlayMarine-Biologist

 

സമുദ്രത്തെ കുറിച്ചും മത്സ്യങ്ങളെ പറ്റിയും നിരവധി പഠനങ്ങള്‍ നടത്താറുണ്ട്. ഇതിനായി യാതൊരു പേടിയുമില്ലാതെ കടലില്‍ ഇറങ്ങി അവിടുത്തെ നിഗൂഢതകള്‍ കണ്ടെത്തുകയെന്നത് ഗവേഷകരുടെ ഒരു ഹോബിയാണ്. അത്തരത്തില്‍ നിരീക്ഷണത്തിനായി സമുദ്രത്തില്‍ ഇറങ്ങിയ ഒരാള്‍ക്ക് സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്രാവിന്റെ പിടിയില്‍ നിന്ന് 63കാരിയായ നാന്‍ ഹോസറെന്ന ഗവേഷകയെ രക്ഷിച്ച കൂറ്റന്‍ തിമിംഗലത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. തിമിംഗല ഗവേഷക സംഘത്തിലെ ജന്തുശാസ്ത്രജ്ഞയാണ് നാന്‍ഹോസര്‍.

തിമിംഗലത്തിന്റെ അടുത്തേക്ക് ക്യാമറയുമായി ഇറങ്ങിയ മറൈന്‍ ബയോളജിസ്റ്റിനെ തിമിംഗലം മുകളിലേക്ക് ഉയര്‍ത്തുന്നത് വീഡിയോയില്‍ കാണാം. അതേസമയം, സ്രാവ് വരുന്നുണ്ടെന്ന് ഹൗസര്‍ ബോട്ടിലിരിക്കുന്നവരോട് പറയുന്നതും കേള്‍ക്കാം. എന്നാല്‍ നാന്‍ ഹോസര്‍ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. അതേസമയം ഈ ദൃശ്യങ്ങള്‍ സമുദ്രോപരിതലത്തില്‍ നിന്ന് ബോട്ടിലുണ്ടായിരുന്നു സംഘം ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ടായിരുന്നു.

25 ടണ്ണോളം ഭാരമുള്ള കൂറ്റന്‍ ഹംപാക്ക് തിമിംഗലമാണ് നാന്‍ ഹോസറുടെ രക്ഷകനായി എത്തിയത്. സ്രാവിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാനായി ഹോസറെ തല കൊണ്ടും വായുപയോഗിച്ചും തട്ടിമാറ്റുകയും പിന്നീട് തിമിംഗലത്തിന്റെ ചിറകിനടിയില്‍ ഒളിപ്പിക്കുകയും ചെയ്്തു. 15 അടിയോളം നീളമുള്ള സ്രാവാണ് നാന്‍ ഹോസറെ ആക്രമിക്കാന്‍ എത്തിയത്.

അതേസമയം അപകടത്തില്‍ പെടുന്ന മറ്റു ജീവികളെ രക്ഷിക്കാനുള്ള തിമിംഗലങ്ങളുടെ ഇത്തരത്തിലുള്ള സ്വഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഹോസര്‍ പിന്നീട് പറഞ്ഞു.


PARADISE compressed

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x