Currency

ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടി

സ്വന്തം ലേഖകന്‍Sunday, July 1, 2018 11:49 am
adhar (1)
XGCUAdvt-750x80
new1

ന്യൂഡല്‍ഹി: ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടി. പുതിയ ഉത്തരവ് പ്രകാരം ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സമയം ലഭിക്കും. ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നലെ അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സമയ പരിധി നീട്ടിയത്. ഇത് അഞ്ചാം തവണയാണ് സര്‍ക്കാര്‍ സമയ പരിധി നീട്ടുന്നത്.

പുതിയ ഉത്തരവ് അനുസരിച്ച് 2019 മാര്‍ച്ച് 31 ആണ് അവസാന തീയ്യതി. ആദ്യ ഉത്തരവ് പ്രകാരം 2017 ജൂലൈ 31നകമായിരുന്നു ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടിയിരുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ പാര്‍ലമെന്റിന് മുന്നില്‍ അവതരിപ്പിച്ച കണക്ക് പ്രകാരം 33 കോടി പാന്‍ കാര്‍ഡുകളില്‍ 16.65 കോടി പാന്‍ കാര്‍ഡുകള്‍ മാത്രമേ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളു. 87.79 കോടി ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ആധാറുമായി പാന്‍ കാര്‍ഡിനെ ബന്ധിപ്പിച്ചാല്‍ മാത്രമേ ആദായ നികുതിയടക്കാന്‍ കഴിയൂ. നേരത്തെ ഇത് സംബന്ധിച്ച ഹര്‍ജിയില്‍ സമയ പരിധി നീട്ടാന്‍ ആകില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ എടുത്തത്. എന്നാല്‍ ഹര്‍ജികള്‍ തീര്‍പ്പാക്കും വരെ സമയം നല്‍കാന്‍ കോടതി ഉത്തരവ് ഇടുകയായിരുന്നു. ആധാര്‍ നിര്‍ബന്ധമാക്കാമോയെന്നത് അടക്കമുള്ള ഹരജിയില്‍ സുപ്രീംകോടതി വൈകാതെ ഉത്തരവ് പറയാനിരിക്കുകയാണ്.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x