Currency

അബുദാബിയില്‍ വീട്ടുവാടക 15 ശതമാനം വരെ കുറഞ്ഞു Close

സ്വന്തം ലേഖകന്‍Wednesday, April 24, 2019 4:57 pm
rent

അബുദാബി: നഗരത്തില്‍ കെട്ടിട വാടക ചിലയിടങ്ങളില്‍ 15 ശതമാനം വരെ കുറഞ്ഞു. കോര്‍ണിഷില്‍ 2 കിടപ്പുമുറിയുള്ള ഫ്‌ലാറ്റിനു 2018 ആദ്യപാദത്തില്‍ 90,000 മുതല്‍ 1,20,000 ദിര്‍ഹം വരെയായിരുന്നു നിരക്ക്. ഇപ്പോള്‍ അത് 60,000 ദിര്‍ഹമിനു വരെ കിട്ടാനുണ്ട്. 12 മാസത്തിനിടെയാണു നിരക്ക് ഇത്രയും കുറഞ്ഞത്. പഴയ കെട്ടിടങ്ങളാണെങ്കില്‍ നിരക്ക് ഇതിനെക്കാള്‍ കുറയും.

നഗരത്തില്‍ എല്ലായിടത്തും പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതും വാടക വര്‍ധനയും നഗരവാസത്തോടു വിടപറയാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. വാഹനം നിര്‍ത്തിയിടുന്നതിനു പണം ഈടാക്കാത്ത ഉള്‍പ്രദേശങ്ങളിലേക്കു കുടുംബങ്ങള്‍ നീങ്ങിയതോടെ നഗരത്തില്‍ ഒട്ടേറെ ഫ്‌ലാറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്.

ആറു മാസത്തിനിടെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ബനിയാസ്, ഖലീഫ സിറ്റി തുടങ്ങിയ മേഖലകളില്‍ വില്ലകള്‍ക്കു 10 ശതമാനം വരെ വില കുറഞ്ഞിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ ധാരാളം പുതിയ വില്ലകള്‍ വന്നതോടെ ലഭ്യത കൂടുകയും ആവശ്യക്കാര്‍ കുറയുകയും ചെയ്തു. ഇതേസമയം ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ താമസിക്കാന്‍ പാടില്ലെന്ന നിയമം കര്‍ശനമാക്കിയതോടെ കൂടുതല്‍ മുറികളുള്ള വില്ലയെടുക്കാന്‍ പലരും മടി കാണിക്കുന്നു. പിടിച്ചാല്‍ ആയുഷ്‌കാലം അധ്വാനിച്ച തുക കൊടുത്താലും പിഴയടക്കാന്‍ മതിയാകില്ലെന്ന തിരിച്ചറിവാണ് ഈ പിന്മാറ്റത്തിനു കാരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x