Currency

ടോള്‍: അബുദാബി വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ തുടങ്ങി; ഒരു ദിവസം പരമാവധി 16 ദിര്‍ഹം Close

സ്വന്തം ലേഖകന്‍Wednesday, November 13, 2019 12:24 pm
toll

അബുദാബി: അബുദാബിയില്‍ റജിസ്റ്റര്‍ ചെയ്ത വാഹന ഉടമകള്‍ക്ക് ടോള്‍ റജിസ്‌ട്രേഷനുള്ള സമയമായി. ഇതുസംബന്ധിച്ച ് ഗതാഗത വകുപ്പിന്റെ എസ്എംഎസ് സന്ദേശം വാഹന ഉടമകള്‍ക്കു ലഭിച്ചു തുടങ്ങി. സന്ദേശത്തില്‍ ഒരു രഹസ്യ കോഡും നല്‍കിയിട്ടുണ്ട്. എമിറേറ്റ്‌സ് ഐഡി നമ്പര്‍ യൂസര്‍ നെയിമായി ഉപയോഗിച്ച് രഹസ്യകോഡ് നല്‍കിയാല്‍ അക്കൗണ്ടില്‍ പ്രവേശിക്കാം.

അബുദാബിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 15ന് നടപ്പാക്കാന്‍ തീരുമാനിച്ച ടോള്‍ സംവിധാനം റജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ ജനുവരി ഒന്നിലേക്ക് നീട്ടുകയായിരുന്നു. റജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടന്‍ റജിസ്റ്റര്‍ ചെയ്ത് നിയമലംഘനത്തില്‍നിന്ന് മുക്തമാകണമെന്ന് ഗതാഗത അധികൃതര്‍ അഭ്യര്‍ഥിച്ചു. ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, അല്‍മക്ത പാലം, അല്‍ഖലീജ് അല്‍അറബി റോഡ് എന്നിവിടങ്ങളിലാണ് ടോള്‍ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്.

ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ 9 വരെയും വൈകിട്ട് 5 മുതല്‍ 7 വരെയും ടോള്‍ ഗേറ്റ് കടക്കാന്‍ 4 ദിര്‍ഹമാണ് നിരക്ക്. മറ്റു സമയങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഒരു തവണ കടക്കാന്‍ 2 ദിര്‍ഹം മതി. ഒരു ദിവസത്തില്‍ പരമാവധി ഈടാക്കുന്ന തുക 16 ദിര്‍ഹം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x