Currency

അബുദാബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരം 11 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നു Close

സ്വന്തം ലേഖകന്‍Tuesday, March 5, 2019 2:52 pm
palace

അബുദാബി: ഖസ്ര് അല്‍ വതന്‍ എന്ന പേരിലുള്ള അബുദാബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരം മാര്‍ച്ച് 11 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ തിങ്കളാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

യുഎഇയുടെ സംസ്‌കാരത്തെ കുറിച്ചുള്ള അറിവ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദാണ് കൊട്ടാരം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചതെന്നും മുഹമ്മദ് ബിന്‍ സായിദ് അറിയിച്ചു.

കൊട്ടാരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് യുഎഇ രൂപവത്കരണത്തെ കുറിച്ചും ഭരണനിര്‍വഹണത്തെ കുറിച്ചുമുള്ള അറിവുകളിലൂടെ സന്ദര്‍ശകര്‍ക്ക് വൈജ്ഞാനിക സഞ്ചാരം നടത്താം. ഔദ്യോഗിക യോഗങ്ങള്‍ നടക്കുന്ന ഹാളുകളിലേക്കും വിശാലമായ ലൈബ്രറിയിലേക്കും സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാം. യുഎഇയുടെ രാഷ്ട്രീയസാമൂഹികസാംസ്‌കാരിക ചരിത്രം പറയുന്ന പുസ്തകങ്ങളുടെ വന്‍ സമാഹാരമാണ് ലൈബ്രറിയിലുള്ളത്.

കിഴക്കു ഭാഗം കരകൗശല വസ്തുക്കളാലും അപൂര്‍വ ഹസ്തലിഖിതങ്ങളാലും സമ്പന്നമാണ്. പൈതൃകം എന്നതിലുപരി അറേബ്യന്‍ മേഖലയുടെ പാരമ്പര്യത്തിനും കലയ്ക്കുമുള്ള സവിശേഷമായ ശ്രദ്ധാഞ്ജലിയാണ് പ്രസിഡന്‍ഷ്യല്‍ പാലസ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x