Currency

അക്കൗണ്ടന്റുമാര്‍ക്കു രജിസ്ട്രേഷന്‍; പുതിയ നിയമം പ്രാബല്യത്തില്‍ Close

സ്വന്തം ലേഖകന്‍Monday, September 2, 2019 1:31 pm
acc1

റിയാദ്: സൗദിയില്‍ അക്കൗണ്ടിങ് ജോലികളിലേര്‍പ്പെടുന്നവര്‍ക്കുള്ള പുതിയ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. പുതിയ ഹിജ്റ വര്‍ഷാരംഭമായ ഇന്നലെ മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. സൗദിയില്‍ അക്കൗണ്ടിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന മുഴുവന്‍ വിദേശികള്‍ക്കുമാണ് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. പ്രത്യേക വെബ്‌സൈറ്റ് (https://eservice.socpa.org.sa) വഴിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. താമസരേഖ എടുക്കല്‍, പുതുക്കല്‍, ജോലി മാറ്റത്തിനുമെല്ലാം രജിസ്‌ട്രേഷന്‍ നിര്‍ബന്ധ ഉപാധിയായി നിശ്ചയിച്ചിട്ടുണ്ട്.

താമസരേഖ എടുക്കുന്നതിനും പുതുക്കുന്നതിനും ജോലി മാറ്റത്തിനുമെല്ലാം രജിസ്‌ട്രേഷന്‍ നിര്‍ബന്ധ ഉപാധിയായിരിക്കുകയാണ്. ഈ മേഖലയിലെ തൊഴില്‍ അവസ്ഥകളും ആവശ്യകതകളും അറിയാന്‍ സഹായിക്കുന്നതാണ് പുതിയ നിയമമെന്ന് സൗദി സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി അഹ്മദ് അബ്ദുല്ല അല്‍മഗാമിസ് പറഞ്ഞു.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തടയാനും അക്കൗണ്ടിങ്, ഓഡിറ്റ് മേഖല നല്‍കുന്ന സാധ്യതകള്‍ അറിയാനും ഇതുവഴി സാധിക്കും. അക്കൗണ്ടിങ് ജോലി സംബന്ധിച്ച് വിശദമായ പഠനത്തിനുള്ള അവസരവുമാണിത്. ഈ മേഖല വിദേശികളെ എത്രതോളം ആശ്രയിച്ചിരിക്കുന്നുവെന്നും സ്വദേശികള്‍ കുറവുള്ള തൊഴിലവസരങ്ങള്‍ ഏതെന്ന് അറിയാനും സാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x