കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കൊച്ചിയില്‍നിന്ന് 26 വരെയുള്ള യാത്രയ്ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കു പകരമായി കോഴിക്കോട്ടോ തിരുവനന്തപുരത്തോ നിന്നു യാത്ര ചെയ്യാം. ഇതിന് അധികതുക നല്‍കേണ്ടതില്ലെന്നും കമ്പനി അറിയിച്ചു. 26 വരെയുള്ള ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്കു മുഴുവന്‍ തുകയും തിരികെ നല്‍കും.
കോള്‍ സെന്ററുമായി ബന്ധപ്പെടാന്‍ കഴിയാത്തവര്‍ കമ്പനിയുടെ ഫെയ്സ്ബുക് പേജില്‍ യാത്രാതീയതി, വിവരം, ഇന്ത്യയിലെ ഫോണ്‍ നമ്പര്‍ എന്നിവ നല്കിയാല് തിരിച്ചുവിളിക്കുന്നതാണ്. ഫോണ്‍: 9087300200, 04440013001.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.