Currency

ഓണക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധന ഇക്കുറി കുറവ്

സ്വന്തം ലേഖകന്‍Saturday, September 7, 2019 12:27 pm
flight-ticket

തിരുവനന്തപുരം: ഓണക്കാലത്ത് നാട്ടിലേക്കെത്തുന്ന പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന വിമാന നിരക്ക് വര്‍ദ്ധനവില്‍ ഇത്തവണ കുറവ്. എന്നാല്‍ ഓണാഘോഷം കഴിഞ്ഞ് തിരിച്ചുപോകുന്നവര്‍ക്ക് വന്‍ ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരുന്ന സാഹചര്യമാണുളളത്.

ഗള്‍ഫിലെ സ്‌കൂള്‍ അവധിക്കാലം കഴിഞ്ഞ് മലയാളികള്‍ പലരും ഓഗസ്റ്റ് അവസാനമാണ് തിരിച്ചുപോയത്. ഇതാണ് ഓണസമയത്തെ നിരക്ക് മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറയാന്‍ കാരണം. ഓണം- ബക്രീദ് സീസണുകള്‍ ഒരുമിച്ച് വന്ന കഴിഞ്ഞ വര്‍ഷം സാധാരണയേക്കാള്‍ അഞ്ചിരട്ടി കൂടുതല്‍ തുക നല്‍കിയാണ് പ്രവാസികള്‍ നാട്ടിലേക്കെത്തിയത്. ഇക്കുറി ബക്രീദും നേരത്തെ കഴിഞ്ഞു.

ഓണത്തിന് രണ്ട് ദിവസം മുന്‍പ് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് 10,000 രൂപയും തിരുവനന്തപുരത്തേക്ക് 20,000 രൂപയുമാണ് കുറഞ്ഞ നിരക്ക്. എന്നാല്‍ ഓണത്തിന് ശേഷമുളള ദിവസങ്ങളില്‍ കേരളത്തില്‍ നിന്നും ദുബായിലേക്കുളള യാത്രക്ക് മൂന്നിരട്ടി വരെ കൂടുതല്‍ നല്‍കേണ്ട സാഹചര്യമുണ്ട്. ഈമാസം 14നാണ് ടിക്കറ്റ് നിരക്ക് ഏറ്റവും കൂടുതല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x