Currency

വെറും 899 രൂപയ്ക്ക് എയര്‍ ഏഷ്യയില്‍ പറക്കാം; ‘ബിഗ് സെയില്‍’ ഓഫര്‍ ആരംഭിച്ചു Close

സ്വന്തം ലേഖകന്‍Wednesday, September 25, 2019 2:05 pm
airasia

ന്യൂഡല്‍ഹി: എയര്‍ ഏഷ്യ ഇന്ത്യ ‘ബിഗ് സെയില്‍’ ഓഫര്‍ ആരംഭിച്ചു. ഓഫര്‍ പ്രകാരം ആഭ്യന്തര യാത്രയ്ക്ക് വെറും 899 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭിക്കും. എയര്‍ ഏഷ്യ ‘ബിഗ് സെയില്‍’ ഓഫറിനായി, സെപ്റ്റംബര്‍ 23 മുതല്‍ 26 വരെ ടിക്കറ്റുകള്‍ airasia.com അല്ലെങ്കില്‍ AirAsia മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യാം. 2020 ഫെബ്രുവരി 10 നും ഡിസംബര്‍ 15 നും ഇടയിലുള്ള യാത്രകള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുകയുള്ളൂവെന്ന് എയര്‍ ഏഷ്യ അറിയിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന കമ്പനിയാണ് എയര്‍ ഏഷ്യയുടേതെന്നും അവധിക്കാലവും ഉത്സവകാലവും മുന്‍കൂട്ടി കണ്ട് യാത്രകള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മികച്ച അവസരമാണിതെന്നും ബിഗ് സെയില്‍ ഓഫര്‍ പ്രഖ്യാപിച്ച എയര്‍ ഏഷ്യ ഇന്ത്യയുടെ സിഒഒ സഞ്ജയ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ മാസം അവസാനം എയര്‍ഏഷ്യ എല്ലാ വിമാനങ്ങളിലേയും ടിക്കറ്റ് നിരക്കില്‍ നിബന്ധനകള്‍ക്ക് വിധേയമായി 20% ഇളവ് പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 2 മുതല്‍ 26 വരെയാണ് ഈ ഓഫര്‍ പ്രകാരം യാത്ര ചെയ്യാനാകുന്നത്. സെപ്റ്റംബര്‍ രണ്ട് മുതല്‍ 19 വരെയുള്ള കാലയളവില്‍ എയര്‍ ഏഷ്യ രാജ്യാന്തര റൂട്ടുകളിലും ഈ ഇളവ് ബാധകമായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x