Currency

എക്‌സ്പ്രസ് വേ പദ്ധതി; അല്‍ഖോര്‍ റോഡിലെ ഒമ്പത് കിലോമീറ്റര്‍ നാളെ മുതല്‍ അടച്ചിടും

സ്വന്തം ലേഖകന്‍Thursday, October 12, 2017 1:18 pm
Al-Khor-road
XGCUAdvt-750x80
new1

ദോഹ: അല്‍ഖോര്‍ എക്‌സ്പ്രസ് വേ നിര്‍മാണവുമായി ബന്ധപ്പെട്ട് അല്‍ഖോര്‍ റോഡിലെ ഒമ്പത് കിലോമീറ്റര്‍ നാളെ മുതല്‍ അടച്ചിടും. രാജ്യത്തെ എക്‌സ്പ്രസ് വേ പദ്ധതികളിലെ പ്രധാനപ്പെട്ട പദ്ധതിയായ അല്‍ഖോര്‍ എക്‌സ്പ്രസ് വേ നിര്‍മാണവുമായി ബന്ധപ്പെട്ട് അടച്ചിടുമെന്ന് പബ്ലിക് വര്‍ക്‌സ് അതോറിറ്റി അശ്ഗാല്‍ ആണ് അറിയിച്ചത്.

മൂന്ന് മേജര്‍ ഇന്റര്‍ചെയ്്ഞ്ചുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് സിമൈസിമ ഇന്റര്‍ചെയ്്ഞ്ച് മുതല്‍ പദ്ധതിയുടെ അവസാനം വരെയുള്ള ഭാഗം അടച്ചിടുന്നത്. ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ച് ഒക്ടോബര്‍ 13 മുതല്‍ 18 മാസത്തേക്കാണ് ഗതാഗത നിയന്ത്രണം നടപ്പിലാക്കുക. റോഡ് അടച്ചിടുന്ന കാലയളവില്‍ ശമാല്‍ റോഡ്, സിമൈസിമ റോഡ്, അല്‍ഖോര്‍ റോഡ് എന്നിവ ഉപയോഗിക്കണം.

അല്‍ ഖോറില്‍ നിന്നും അല്‍ഖോര്‍ റോഡിലൂടെ ദോഹയിലേക്കുള്ളവര്‍ ശമാല്‍ റോഡിലൂടെ യാത്ര ചെയ്ത് ഉംഗര്‍ന് ഇന്റര്‍ചെയ്ഞ്ചില്‍ നിന്നും എക്‌സിറ്റ് എടുത്ത് വീണ്ടും അല്‍ഖോര്‍ റോഡില്‍ പ്രവേശിച്ച് ദോഹയിലേക്ക് പ്രവേശിക്കണം. വെസ്റ്റ് ബേ, ഖത്തര്‍ യൂനിവേഴ്‌സിറ്റി, ലുസൈല്‍ സിറ്റി എന്നിവിടങ്ങളിലേക്കുള്ളവര്‍ ശമാല്‍ റോഡിലൂടെ സഞ്ചരിച്ച് ഇസ്ഗാവ ഇന്റര്‍ചെയ്ഞ്ചില്‍ നിന്നും എക്‌സിറ്റ് എടുക്കണം. ഖര്‍തിയ്യാത്, അല്‍ ഇബ്ബ് എന്നിവിടങ്ങളിലേക്കുള്ളവര്‍ ഖര്‍തിയ്യാത് ഇന്റര്‍ചെയ്ഞ്ചില്‍ നിന്നും എക്‌സിറ്റ് എടുക്കണമെന്നും അശ്ഗാല്‍ ആവശ്യപ്പെട്ടു.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x