Currency

ന്യൂ സൗത്ത് വെയില്‍സില്‍ മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ലൈസന്‍സ് ഉടന്‍ റദ്ദാക്കും

സ്വന്തം ലേഖകന്‍Wednesday, May 8, 2019 1:06 pm
drink
Garshom-Norway-IC

ന്യൂ സൗത്ത് വെയില്‍സ്: മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ലൈസന്‍സ് ഉടന്‍ റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. പുതിയ നിയമ പ്രകാരം ഡ്രൈവര്‍ മദ്യപിച്ചതായി പരിശോധനയില്‍ കണ്ടെത്തിയാല്‍ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കുന്നത്. കൂടാതെ കുറഞ്ഞത് 561 ഡോളര്‍ പിഴയും ഈടാക്കും. മദ്യപിച്ച് വാഹനമോടിക്കുന്നതിന് ആദ്യമായി പിടിയിലാകുന്നവര്‍ക്കും നിയമം ബാധകമാണെന്ന് ഗതാഗത മന്ത്രി മെലിന്‍ഡ പവേയ് അറിയിച്ചു.

മദ്യപിച്ച് വാഹനമോടിക്കുന്നതായി കണ്ടെത്തിയാല്‍ ഉടനടി ലൈസന്‍സ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നത് സംബന്ധിച്ച പുതിയ നിയമം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റില്‍ പാസായത്. സംസ്ഥാനത്തെ നിയമപ്രകാരം 0.05 എന്നതാണ് പൂര്‍ണ ലൈസന്‍സുള്ളവര്‍ക്ക് വാഹനമോടിക്കുമ്പോഴുള്ള അനുവദനീയമായ മദ്യത്തിന്റെ അളവ്. ഇതില്‍ നിന്ന് നേരിയ അളവിലെങ്കിലും കൂടുതലായി മദ്യത്തിന്റെ അംശം കണ്ടെത്തിയാലാണ് ലൈസന്‍സ് റദ്ദാക്കുകയും പിഴ ഈടാക്കുന്നതായും ചെയ്യുന്നത്.

സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന ‘സീറോ ടോളറന്‍സ്’ നയത്തിന്റെ ഭാഗമാണിതെന്ന് മന്ത്രി കോണ്‍സ്റ്റന്‍സ് വ്യക്തമാക്കി. മദ്യപിക്കുന്നവര്‍ക്ക് മാത്രമല്ല മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിക്കുന്നതായി പരിധോധനയില്‍ തെളിഞ്ഞാലും നിയമം ബാധകമാകുമെന്ന് മന്ത്രി സൂചിപ്പിച്ചു. നിലവിലെ നിയമപ്രകാരം മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് ഉടന്‍ റദ്ദാക്കില്ല. കോടതി ഉത്തരവ് ലഭിച്ചാല്‍ മാത്രമേ ലൈസന്‍സ് റദ്ദാക്കിയിരുന്നുള്ളു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x