വാഷിങ്ടൺ ഡി സി: കഴിഞ്ഞ വർഷത്തെ നാഷണൽ സ്പെല്ലിങ് ബീ ചാമ്പ്യൻ അനന്യ വിനയ് യെ വാഷിങ്ടൺ ഡി സിയിലെ മലയാളി സമൂഹം ആദരിച്ചു. ഗെലോർഡ് റിസോർട്സ് ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന നാഷണൽ സ്പെല്ലിങ് ബീ ചാമ്പ്യൻഷിപ്പ് ഉത്‌ഘാടന ചടങ്ങിൽ മലയാളി ശാസ്ത്രജ്ഞൻ ഡോ. രാജേഷ്‌കുമാർ എൻ. വിയാണ് കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിങ്ടൺ (KCSMW) സംഘടനയുടെ ഉപഹാരം അനന്യക്ക് സമ്മാനിച്ചത്.
നാഷണൽ സ്പെല്ലിങ് ബീ ചാമ്പ്യൻഷിപ്പിന്റെ 90 വർഷ ചരിത്രത്തിലെ ഏറ്റവും പ്രായകുറഞ്ഞ വിജയിയാണ് 12 വയസുകാരിയായ അനന്യ വിനയ്. കാലിഫോർണിയയിൽ താമസമാക്കിയ തിരുവനന്തപുരം സ്വദേശികളായ വിനയ് ശ്രീകുമാർ – അനുപമ പൊലിയേടത് ദമ്പതികളുടെ മകളാണ് അനന്യ.
കഴിഞ്ഞവർഷത്തെ ഗർഷോം യെങ് ടാലന്റ് അവാർഡും അനന്യ വിനയ്ക്കായിരുന്നു. ദുബായ് അറ്റ്ലാന്റിസിൽ നടന്ന 12 – മത് ഗർഷോം ഇന്റർനാഷണൽ അവാർഡ് ദാനച്ചടങ്ങിലാണ് അനന്യ ഗർഷോം യെങ് ടാലന്റ് അവാർഡ് ഏറ്റുവാങ്ങിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.