Currency

ഓസ്ട്രേലിയയില്‍ ഓരോ വര്‍ഷവും അനുവദിക്കുന്നത് 128,000 പിആര്‍ വിസകള്‍

സ്വന്തം ലേഖകന്‍Sunday, November 11, 2018 12:11 pm
pr-visa
XGCUAdvt-750x80

ഓസ്‌ട്രേലിയ: ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ ഇമിഗ്രേഷന്‍ പ്രോഗ്രാം നടത്തുന്ന രാജ്യമാണ് ഓസ്ട്രേലിയ. വര്‍ഷത്തില്‍ 190,000 പെര്‍മനന്റ് മൈഗ്രന്റുകള്‍ക്കാണ് ക്വാട്ടയുള്ളത്. ക്വാട്ടയില്‍ ഏതാണ്ട് 70ശതമാനവും സ്‌കില്‍ഡ് മൈഗന്റുകള്‍ക്കാണ് സംവരണം ചെയ്തിരിക്കുന്നത്. വര്‍ഷംതോറും ഓസ്ട്രേലിയ പ്രതിവര്‍ഷം ഏതാണ്ട് 128,000 പിആര്‍ വിസകളാണ് സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്കായി അനുവദിക്കുന്നത്.

നഴ്സുമാര്‍, സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍മാര്‍, ഇലക്ട്രീഷ്യന്‍സ്, മെറ്റല്‍ ഫിറ്റര്‍മാര്‍, മോട്ടോര്‍ മെക്കാനിക്കുകള്‍, കാര്‍പെന്റര്‍മാര്‍, ജോയിനര്‍മാര്‍, എന്നിവര്‍ക്കാണ് 2018ല്‍ ഏററവും കൂടുതല്‍ ഡിമാന്റനുഭവപ്പെടുന്നത്. 2018-19ല്‍ സബ്ക്ലാസ് 189ന് കീഴില്‍ 17,300 പ്ലേസുകളാണ് ഓസ്ട്രേലിയ നഴ്സുമാര്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്നത്. എന്നാല്‍ 2018 സെപ്റ്റംബര്‍ 11 വരെ 411 നഴ്സുമാരാണ് ഇന്‍വിറ്റേഷന്‍സ് ടുഅപ്ലൈ സ്വീകരിച്ചിരിക്കുന്നത്.

2018-19ല്‍ ഇലക്ട്രീഷ്യന്‍മാര്‍ക്കുള്ള ക്വാട്ടകള്‍ 9303 ആണ്. സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേര്‍സിന് 8480. കാര്‍പെന്റര്‍മാര്‍ക്കും ജോയിനര്‍മാര്‍ക്കുമുള്ള ക്വാട്ട 8372 ആണ്. മെറ്റല്‍ ഫിറ്റേര്‍സിനും മെഷീനിസ്റ്റുകള്‍ക്കും 6979 ആണ്. മോട്ടോര്‍ മെക്കാനിസ്‌കിന് 6099. ഈ വര്‍ഷം വെറും 15 ഇലക്ട്രീഷ്യന്‍മാര്‍ക്കും 115 സെക്കന്‍ഡറി സ്‌കൂള്‍ടീച്ചര്‍മാര്‍ക്കും മാത്രമാണ് ഇന്‍വിറ്റേഷന്‍ ലഭിച്ചിരിക്കുന്നത്.

കൂടാതെ 10 മോട്ടോര്‍ മെക്കാനിക്കുകള്‍, ആറ് കാര്‍പെന്റര്‍മാരും ജോയിനര്‍മാരും മൂന്ന് മെറ്റല്‍ഫിറ്റര്‍മാര്‍ക്കും മാത്രമാണ് വിസക്കുള്ള ഇന്‍വിറ്റേഷന്‍ ടു അപ്ലൈ ലഭിച്ചിരിക്കുന്നത്.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x