Currency

വിക്ടോറിയയില്‍ ദയാവധം പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Wednesday, June 19, 2019 9:59 pm
bill
Garshom-Norway-IC

വിക്ടോറിയ: വിക്ടോറിയയില്‍ ദയാവധത്തിനുള്ള നിയമം പ്രാബല്യത്തില്‍ വന്നു. 2017ല്‍ ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ നിയമം ബുധനാഴ്ച പ്രാബല്യത്തില്‍ വന്നു. അധിക കാലം ജീവിച്ചിരിക്കില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ, മാരകരോഗം ബാധിച്ച വിക്ടോറിയക്കാര്‍ക്കാണ് ജൂണ്‍ 19 മുതല്‍ ദയാവധത്തിനായി ആവശ്യപ്പെടാവുന്നത്. ഇതോടെ ഓസ്ട്രേലിയയില്‍ ദയാവധം നിലവിലുള്ള ഏക സംസ്ഥാനമായി മാറുകയാണ് വിക്ടോറിയ.

മാരകരോഗം ബാധിച്ച ഒരാള്‍ക്ക് ദയാവധം അനുവദിക്കണമെങ്കില്‍ 68 വ്യവസ്ഥകള്‍ പാലിച്ചിരിക്കണം എന്നാണ് ഈ നിയമം പറയുന്നത്. ഇതിനുള്ള പ്രധാന ചില വ്യവസ്ഥകള്‍ ഇവയാണ്:

18 വയസ് പൂര്‍ത്തിയാക്കിയ ഓസ്ട്രേലിയന്‍ പൗരനോ, പെര്‍മനന്റ് റെസിഡന്റോ ആയിരിക്കണം.

ഒരു വര്‍ഷമെങ്കിലും വിക്ടോറിയയില്‍ ജീവിച്ച ആളായിരിക്കണം.മാരകരോഗത്താല്‍ അതികഠിനമായ വേദന നേരിടുന്നയാളാകണം.

ആറു മാസത്തില്‍ കൂടുതല്‍ ജീവിക്കില്ല എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കണം (ഗുരുതരമായ നാഡീ രോഗങ്ങള്‍ ബാധിച്ചവരാണെങ്കില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജീവിക്കില്ല എന്ന്).

മറ്റാരുടെയും സമ്മര്‍ദ്ദത്താലല്ല ദയാവധം അഭ്യര്‍ത്ഥിക്കുന്നതെന്നും, സ്വബോധത്തോടെയാണെന്നും തെളിയിക്കണം.

രണ്ടു തവണ രേഖാമൂലവും, ഒരു തവണ വാക്കാലും അഭ്യര്‍ത്ഥന നടത്തണം. രണ്ടു ഡോക്ടര്‍മാര്‍ ഇത് അംഗീകരിക്കണം.

ഇത്തരത്തില്‍ നടപടികള്‍ തുടങ്ങിയാലും പത്തു ദിവസമെങ്കിലും എടുത്തു മാത്രമേ ഒരാള്‍ക്ക് ദയാവധത്തിനുള്ള അനുമതി ലഭിക്കുകയുള്ളൂ. ഇത്തരം നിയമങ്ങളും വ്യവസ്ഥകളുമെല്ലാം പാലിക്കുന്നുണ്ടോ എന്ന കാര്യം ഒരു സ്വതന്ത്ര റിവ്യൂ ബോര്‍ഡും കൊറോണറും പരിശോധിക്കുന്നുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x