Currency

ഓസ്‌ട്രേലിയൻ വിസ ഫീസ് നിരക്കുകളിൽ വർധന: പുതിയ നിരക്കുകൾ 2017 ജൂലൈ മുതൽ പ്രാബല്യത്തിൽ Close

സ്വന്തം ലേഖകൻThursday, May 18, 2017 11:08 am

എല്ലാ ഓസ്ട്രേലിയൻ വിസ ഫീസുകളും ജൂൺ ഒന്നുമുതൽ വർധിക്കും

സിഡ്നി: ഓസ്‌ട്രേലിയൻ വിസ ഫീസ് നിരക്കുകൾ വർധിക്കുന്നു. ഫെഡറൽ ബജറ്റിൽ ട്രഷറർ സ്‌കോട്ട് മോറിസൺ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാ വിസ ഫീ നിരക്കുകളും വർഷാവർഷം പുതുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.  സ്റ്റുഡന്റ് വിസയ്ക്ക് ആദ്യമായി അപേക്ഷ നൽകുന്നവർ ഇനിമുതൽ 56 ഡോളർ നൽകേണ്ടി വരും. 10 ഡോളർ വർധനയാണു ഇക്കാര്യത്തിൽ ഉണ്ടാകുക. 135 ഡോളർ ആയിരുന്ന ടൂറിസ്റ്റ് വിസക്ക് ഇനി മുതൽ 140  ഡോളർ നൽകേണ്ടി വരും. 

സ്‌കിൽഡ് വിസ സബ്ക്ലാസ്സ് 189, 190, അഥവാ പെര്മനെന്റ് റെസിഡൻസിക്കായി അപേക്ഷിക്കുന്ന പ്രൈമറി അപേക്ഷകന് 3670 ഡോളറാകും ഫീസ്.  നേരത്തെ നിലവിൽ ഇതു  3600 ഡോളറാണ്. ഈ വിസയിൽ അഡൾട്ട് ഡിപെൻഡന്റിനുള്ള ഫീസ് 1800 ഡോളറിൽ നിന്നും 1835 ഡോളറായു കുട്ടിക്ക് 900 ഡോളറിൽ നിന്നും 920 ഡോളറായും വർധിക്കും. 

പാർട്ട്ണർ വിസ ഫീ  6,865 ഡോളറിൽ നിന്നും 7,000 ഡോളറായും വർധിക്കും. പുതുതായി കൊണ്ടുവരുന്ന 10 വര്ഷ പേരന്റ് വിസക്ക് 20,000 ഡോളറാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് വർഷ പേരന്റ് വിസക്ക് 5000 ഡോളറും, അഞ്ച് വർഷ പേരന്റ് വിസക്ക് 10, 000 ഡോളറുമാണ് ഫീസ്. 

ഓസ്ട്രേലിയൻ സർക്കാർ നേരത്തെ നിർത്തലാക്കാൻ തീരുമാനിച്ച  457 വിസയ്ക്കു പകരമായി മാർച്ചു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ രണ്ടു വിസകളുടെയും ഫീ നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്.  ഷോർട്ട് ടേം രണ്ട് വർഷ വിസക്ക് 1150 ഡോളറും. നാല് വർഷ മീഡിയം ടേം വിസക്ക് 2400 ഡോളറും നൽകണം. രണ്ട് വർഷ വിസയിൽ ഡിപെൻഡന്റ് ആയി അപേക്ഷിക്കുന്ന അഡൽട്ട് ഡിപെൻഡന്റിന് 1150 ഡോളറും, കുട്ടിക്ക് 290 ഡോളറുമാണ് ഫീസ്. നാല് വർഷ വിസയ്ക്കായി അഡൽട്ട് ഡിപൻഡന്റിന് 2400 ഡോളറും കുട്ടിക്ക് 600 ഡോളറും ഫീസ് നൽകേണ്ടി വരും. 

കൂടുതൽ വിവരങ്ങൾ കുടിയേറ്റകാര്യ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ് – www.border.gov.au


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x