Currency

വിയന്നയിലെ തൊഴിലില്ലായ്മ റെക്കോർഡ് നിരക്കിൽ Close

സ്വന്തം ലേഖകൻSunday, January 28, 2018 7:24 pm
job-seekers-1

വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ 2017ൽ തൊഴിലില്ലായ്മ റിക്കാർഡ് നിരക്കിലെത്തി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിയന്നയിൽ കഴിഞ്ഞ വർഷം 13 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. അതേസമയം സാൾസ്ബുർഗ് സംസ്ഥാനത്ത് ഇത് 5.3 ശതമാനം മാത്രമായിരുന്നു.

ഇക്കാലയളവിൽ ഓസ്ട്രിയയുടെ മൊത്തം തൊഴിലില്ലായ്മ നിരക്ക് 8.5 ആയിരുന്നു. 0.2 ശതമാനത്തിനും 0.9 ശതമാനത്തിനുമിടയിൽ വർധനയാണു തൊഴിലില്ലായ്മ നിരക്കിൽ ഉണ്ടായത്.

ടിറോൾ, ഫോറാറൽ ബർഗ്, ഒബർ ഓസ്ട്രിയ എന്നിവടങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് 5.8 ഉം സ്റ്റയർ മാർക്കിൽ 7.3 ഉം നീധർ ഓസ്ട്രിയയിൽ 8.7 ഉം കാരൻറെനിൽ 10.2 ശതമാനവുമായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x