Currency

12 മത് ഗർഷോം പുരസ്‌കാരങ്ങൾ ബുധനാഴ്ച പ്രഖ്യാപിക്കും

സ്വന്തം ലേഖകൻMonday, November 27, 2017 2:33 am
Web-Award-2017
XGCUAdvt-750x80

ബാംഗ്ലൂർ: സ്വപ്രയത്നം കൊണ്ട് ജീവിതവിജയം നേടുകയും മറുനാട്ടിൽ മലയാളിയുടെ യെശസ്‌ ഉയർത്തുകയും ചെയ്തവരെ ആദരിക്കുവാൻ ഗർഷോം ഫൌണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള ഗർഷോം പ്രവാസി പുരസ്‌കാരങ്ങൾ ബുധനാഴ്ച പ്രഖ്യാപിക്കും. ഹാബിറ്റാറ് ഫോർ ഹ്യൂമാനിറ്റി ഏഷ്യാപസിഫിക് ഡയറക്ടർ ജോസഫ് സ്കറിയ ജൂനിയർ (ഫിലിപ്പീൻസ്) ചെയർമാനായ സമിതിയാണ് ഈ വർഷത്തെ അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്ന് ലഭിച്ച നാമനിർദ്ദേശങ്ങളിൽ നിന്നുമാണ് അവാർഡ് ജേതാക്കളെ കണ്ടെത്തുന്നത്.

12 മത് ഗർഷോം പുരസ്‌കാരങ്ങൾ ഡിസംബർ ഒന്നിന് ദുബായ് അറ്റ്ലാന്റിസ് ദി പാമിൽ നടക്കുന്ന ചടങ്ങിലാണ് സമ്മാനിക്കുന്നത്. യു എ ഇ ഫെഡറൽ നാഷണൽ കൌൺസിൽ അംഗം ബ്രിഗേഡിയർ H.E മുഹമ്മദ് അഹമദ്‌ അൽ യംമാഹി, പോണ്ടിച്ചേരി നിയമസഭാ സ്പീക്കർ വൈത്തിലിംഗം, കർണാടക പൊതുവിതരണ വകുപ്പ് മന്ത്രി യു. ടി ഖാദർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും.

വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് നടക്കുന്ന ചടങ്ങിൽ 21 രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രവാസി മലയാളികൾ പങ്കെടുക്കുന്നുണ്ട്.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x