Currency

12 മത് ഗർഷോം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻWednesday, November 29, 2017 3:43 pm
Awardees-2017
XGCUAdvt-750x80
new1

ബാംഗ്ലൂർ: സ്വപ്രയത്നം കൊണ്ട് ജീവിതവിജയം നേടുകയും മറുനാട്ടിൽ മലയാളിയുടെ യെശസ്‌ ഉയർത്തുകയും ചെയ്ത മലയാളികളെ ആദരിക്കുവാൻ ഗർഷോം ഫൌണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന ഗർഷോം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

ഡോ. പി എ ഇബ്രാഹിം (ദുബായ്), പ്രശാന്ത് മംഗത്തു (അബുദാബി), അബ്ദുൽ മജീദ് (സൗദി അറേബ്യ), സ്പെല്ലിങ് ബീ അവാർഡ് ജേതാവ് അനന്യ വിനയ് (അമേരിക്ക), ജാനറ്റ് മാത്യൂസ് (സ്വിറ്റ്സർലൻഡ്), പ്രമോദ് മംഗത്തു (അബുദാബി), അനിൽകുമാർ വാസു (ദുബായ്), ടിനോ തോമസ് (ബാംഗ്ലൂർ) എന്നിവരാണ് 12 മത് ഗർഷോം പുരസ്‌കാരങ്ങൾക്ക് അർഹരായത്. പ്രവാസി റിട്ടേണി പുരസ്‌കാരത്തിന് കോട്ടയത്തെ മംഗോമെഡോസ് സ്ഥാപകൻ എൻ കെ കുരിയൻ (കോട്ടയം) അർഹനായി. 2017 ലെ മികച്ച പ്രവാസി മലയാളി സംഘടനയായി ജപ്പാനിലെ നിഹോൻകൈരളിയെയും മികച്ച പ്രവാസി മലയാളി സംരംഭമായി ബാംഗളൂരിലെ ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റിയെയും തിരഞ്ഞെടുത്തു. ഹാബിറ്റാറ് ഫോർ ഹ്യൂമാനിറ്റി ഇന്റർനാഷണൽ ഏഷ്യ പസിഫിക് ഡയറക്ടർ ജോസഫ് സ്കറിയ ജൂനിയർ (ഫിലിപ്പീൻസ്) ചെയർമാനായ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

ഡിസംബർ 1 നു (വെള്ളിയാഴച) വൈകുന്നേരം ഏഴിന് ദുബായ് അറ്റ്ലാന്റിസ് ദി പാമിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. യു എ ഇ ഫെഡറൽ നാഷണൽ കൌൺസിൽ അംഗം ബ്രിഗേഡിയർ H.E മുഹമ്മദ് അഹമദ്‌ അൽ യംമാഹി, പോണ്ടിച്ചേരി നിയമസഭാ സ്പീക്കർ വി. വൈത്തിലിംഗം, കർണാടക പൊതുവിതരണ വകുപ്പ് മന്ത്രി യു. ടി ഖാദർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും.

അവാർഡ് ജേതാക്കളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ CLICK ചെയ്യുക.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x