Currency

12-മത് ഗർഷോം അവാർഡുകൾക്കുള്ള നാമനിർദേശങ്ങൾ ക്ഷണിച്ചു, ആഗസ്റ്റ് 10 വരെ സമർപ്പിക്കാം

സ്വന്തം ലേഖകൻSaturday, May 13, 2017 4:48 pm
Nomination-2017

ബാംഗ്ലൂർ: പന്ത്രണ്ടാമത് ഗർഷോം അവാർഡുകൾക്കുള്ള നാമനിർദേശങ്ങൾ ക്ഷണിച്ചു. ഗർഷോം പ്രവാസി രത്ന, പ്രവാസി വനിത, യുവ പ്രവാസി, പ്രവാസി റിട്ടേർണി, യെങ് ടാലന്റ് അവാർഡ്, പ്രവാസി മലയാളി സംഘടന എന്നീ അവാർഡുകൾക്കുള്ള നാമനിർദേശങ്ങളാണ് ക്ഷണിച്ചിരിക്കുന്നത്. പന്ത്രണ്ടാമത് ഗർഷോം അവാർഡുകൾ ദുബായിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. 2017 ആഗസ്റ്റ് 10 വരെ നാമനിർദേശങ്ങൾ സമർപ്പിക്കാം.

സ്വപ്രയത്നത്തിലൂടെ മറുനാട്ടിൽ ജീവിതവിജയം നേടുകയും ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന പ്രവാസി മലയാളികളെ ആദരിക്കുവാൻ ബാംഗ്ലൂർ ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷൻ 2002 മുതലാണ് ഗർഷോം അവാർഡുകൾ ഏർപ്പെടുത്തിയത്. 2003 ജൂലൈ 27 നു ബാംഗ്ലൂർ ചൗഡയ്യ ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യയിലെ ആയുർവേദ ടൂറിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ജർമൻ മലയാളി പോളി മാത്യു സോമതീരത്തിനായിരുന്നു ആദ്യ ഗർഷോം പുരസ്‌കാരം സമ്മാനിച്ചത്. പതിനേഴു രാജ്യങ്ങളിൽ നിന്നായി 46 വിദേശ മലയാളികൾക്കും, 7 പ്രവാസി സംഘടനകൾക്കും ഇതുവരെ ഗർഷോം അവാർഡുകൾ സമ്മാനിച്ചിട്ടുണ്ട്.

ഗർഷോം അവാർഡുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും നാമനിർദേശം സമർപ്പിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക.


PARADISE compressed

വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കി വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്താം. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x