Currency

ആശുപത്രിയോടുള്ള പേടി മാറ്റാന്‍ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം Close

സ്വന്തം ലേഖകന്‍Thursday, January 31, 2019 3:12 pm
child

മനാമ: കുട്ടികളുടെ ആശുപത്രിയോടുള്ള പേടി മാറ്റാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. അറേബ്യന്‍ ഗള്‍ഫ് യൂണിവേഴ്‌സിറ്റിയാണ് ഈ വര്‍ഷത്തെ ബോധവല്‍ക്കരണ പരിപാടിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്. അവന്യൂസ് മാളിലെ ആശുപത്രി കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ആയിരത്തിലധികം കുട്ടികള്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം നടത്തിയ ബോധവല്‍ക്കരണം വിജയകരമായതിനെ തുടര്‍ന്നാണ് ഈ വര്‍ഷവും വിവിധ പരിപാടികളോടെ നടത്തിയത്.

കുട്ടികള്‍ക്ക് ആശുപത്രികളോടുള്ള ഭയമകറ്റുക, മരുന്നുകളോടുള്ള വെറുപ്പ് ഒഴിവാക്കുക, ആശുപ്രതി സേവനങ്ങളെന്താണെന്ന് മനസ്സിലാക്കി ക്കൊടുക്കുക തുടങ്ങിയവയാണ് ബോധവല്‍ക്കരണ പരിപാടിയില്‍ ഒരുക്കിയിരുന്നത്. സമൂഹത്തിലെ പ്രധാന ഭാഗമാണ് കുട്ടികളെന്നും അതിനാല്‍ അവര്‍ക്കിടയില്‍ ആശുപത്രികളെക്കുറിച്ചുള്ള അവബോധമുണ്ടാക്കേണ്ടതുണ്ടെന്നും അറേബ്യ ഗള്‍ഫ് യൂണിവേഴ്‌സിറ്റി പി.ആര്‍ വിഭാഗം ഡയറക്ടര്‍ അബ്ദുല്ല അല്‍ ഖത്താമി വ്യക്തമാക്കി.

ഇതുമായി സഹകരിച്ച മുഴുവന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x