Currency

മുത്തുവാരലുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് പുതിയ​ ലൈസൻസ്​ നൽകുന്നത് ആരംഭിച്ചു Close

സ്വന്തം ലേഖകൻWednesday, August 9, 2017 11:27 pm

ബുദയ്യയിൽ സ്​ഥിതി ചെയ്യുന്ന മറൈൻ ലൈസൻസിങ്​ ഒാഫിസിലായിരിക്കും ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകുക

മനാമ: മുത്തുവാരലുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് ലൈസൻസ് നൽകുന്ന പുതിയ പദ്ധതിയ്ക്ക് ബുധനാഴ്ച തുടക്കമായി. ബുദയ്യയിൽ സ്ഥിതി ചെയ്യുന്ന മറൈൻ ലൈസൻസിങ് ഒാഫിസിലായിരിക്കും ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകുക.

കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള ഗവൺമെൻറ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് മുത്ത് വാരലിനു ലൈസൻസ് ഏർപ്പെടൂത്തിയിരിക്കുന്നത്.

ലൈസൻസിന് അപേക്ഷിക്കുന്ന വ്യക്തികൾ 25 ദിനാറും മുങ്ങൽ കേന്ദ്രങ്ങൾ 100 ദിനാറും ഫീസ് നൽകണം. പ്രാരംഭ രജിസ്ട്രേഷന് ശേഷം അപേക്ഷകരായ വ്യക്തികളും മുങ്ങൽകേന്ദ്രങ്ങളും പാരിസ്ഥിതിക ഉന്നത സമിതി സംഘടിപ്പിക്കുന്ന മുത്തുവാരൽ ശിൽപശാലയിൽ പെങ്കടുക്കുകയും വേണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x