Currency

ബഹ്‌റൈന്‍ പ്രവാസികളുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യമെന്ന് സര്‍വേ

സ്വന്തം ലേഖകന്‍Sunday, September 8, 2019 12:00 pm
bahrain-tou

ബഹ്‌റൈന്‍: പ്രവാസികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തില്‍ ബഹ്‌റൈന്‍ മുന്‍ നിരയിലെന്ന് സര്‍വേ ഫലം. 2019 വര്‍ഷത്തിലെ ഇന്റര്‍നേഷന്‍സ് നടത്തിയ എക്‌സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേയിലാണ് ബഹ്‌റൈന്‍ മികച്ച നേട്ടം കരസ്ഥമാക്കിയത്. തായ്‌വാന്‍ ഒന്നാം സ്ഥാനമുള്ള പട്ടികയില്‍ പോര്‍ച്ചുഗല്‍, വിയറ്റ്‌നാം, മെക്‌സിക്കോ, സ്പയിന്‍, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷമാണ് ബഹ്‌റൈന്‍ ഇടം പിടിച്ചത്.

187 രാജ്യങ്ങളില്‍ താമസിക്കുന്ന 20,259 പ്രവാസികളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചായിരുന്നു സര്‍വേ. ജീവിതനിലവാര റാങ്കിങില്‍ ബഹ്‌െൈറന്‍ 64 ല്‍ 26ാം സ്ഥാനം നേടി. ജീവിത നിലവാരം, സ്വദേശികളുമായുള്ള ഇടപഴകല്‍, സാമൂഹിക സ്വാതന്ത്ര്യം, സൗഹ്യദാന്തരീക്ഷം തുടങ്ങിയ കാര്യങ്ങളിലെ പ്രവാസികളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് സര്‍വേ ഫലം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x