മനാമ: ബഹ്രൈനിൽ വാറ്റ് നടപ്പിലാക്കുന്നതോടെ അക്കൗണ്ടിംഗ് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നു വിലയിരുത്തൽ. അതിനിടെ മൂല്യവർദ്ധിത ടാക്സ് അടക്കമുള്ള കണക്കുകൾ കൈകാര്യം ചെയ്യുന്നതിന് നിരവധി സോഫ്റ്റ്വെയർ കന്പനികളും രംഗത്തെത്തിയിട്ടുണ്ട്.ഇതിനു ആനുപാതികമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണു കരുതുന്നത്.
വാറ്റ് ഫയലിംഗ്, പ്രോസസിംഗ് തുടങ്ങിയവ പരിശീലിപ്പിക്കുന്നതിനും ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനും വേണ്ടി പ്രമുഖ കന്പനികൾ രാജ്യത്ത് പ്രവർത്തിച്ചു തുടങ്ങിയതായാണു റിപ്പോർട്ട്. അക്കൗണ്ടിംഗ്, ചാർട്ടേർഡ് അക്കൗണ്ടന്റ് രംഗത്തുള്ളവർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശം നൽകുകയും മൂല്യവർദ്ധിത നികുതി ഓരോ കന്പനികൾക്കും ആവശ്യമായ രീതിയിൽ ക്രമീകരിക്കുന്നതിനുള്ള വിവിധ സോഫ്റ്റ്വെയറുകളും ഇതോടെ കന്പനികൾ പുറത്തിറക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.