Currency

ബഹ്റൈനിൽ പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്കും ഇനി ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും Close

സ്വന്തം ലേഖകൻSunday, September 10, 2017 6:02 pm

അപേക്ഷകരുടെ പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരിക്കണമെന്നായിരുന്നു ആദ്യം നിഷ്‌ക്കര്‍ഷിച്ചിരുന്നത്. ഇക്കാര്യത്തിലാണു ഇപ്പോൾ ഇളവ് വരുത്തിയിരിക്കുന്നത്.

മനാമ: ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാനുള്ള നിയമങ്ങളില്‍ ഇളവു വരുത്താൻ ബഹ്‌റൈനിലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അഥോറിട്ടി (എല്‍.എം.ആര്‍.ഏ) തീരുമാനിച്ചു. പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്കും ഫ്‌ളെക്‌സി പെര്‍മിറ്റ് നൽകാനാണു പുതിയ തീരുമാനം. അപേക്ഷകരുടെ  പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരിക്കണമെന്നായിരുന്നു ആദ്യം നിഷ്‌ക്കര്‍ഷിച്ചിരുന്നത്. ഇക്കാര്യത്തിലാണു ഇപ്പോൾ ഇളവ് വരുത്തിയിരിക്കുന്നത്.

അതേസമയം ഫ്ലെക്സി വിസ ലഭിക്കണമെങ്കിൽ പാസ്‌പോര്‍ട്ടിന് ആറു മാസത്തെ കാലാവധിയുണ്ടായിരിക്കണമെന്ന് എല്‍.എം.ആര്‍.ഏ. ചീഫ് എക്‌സിക്യൂട്ടീവ് ഔസാമ അല്‍ അബ്‌സി അറിയിച്ചു. പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവരുടെ വിസാ സംബന്ധിച്ച വിവരങ്ങള്‍ എല്‍.എം.ആര്‍.ഏ. സിസ്റ്റത്തില്‍ മാത്രം സൂക്ഷിക്കും. പിന്നീട് ഇവര്‍ക്ക് ഏതെങ്കിലും വിധേന പാസ്‌പോര്‍ട്ട് ലഭിക്കുകയാണെങ്കില്‍ അവരുടെ വിസ വിവരങ്ങള്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പു ചെയ്തു നല്‍കും.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x