Currency

നെടുമ്പാശേരിയില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് നിരോധനം Close

സ്വന്തം ലേഖകന്‍Thursday, August 9, 2018 2:11 pm
flight-landing.

കൊച്ചി: ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നുവിട്ട സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് ഒന്നു മുതലാണ് നിരോധനം. എന്നാല്‍ വിമാനങ്ങള്‍ പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ തുടരുകയാണെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു. എത്ര സമയം നിരോധനമുണ്ടാകുമെന്ന കാര്യവും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

നിരോധനത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ എവിടെയിറക്കുമെന്ന് അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് നിലവില്‍ നിയന്ത്രണമുണ്ട്. തിരുവനന്തപുരം, കോയമ്പത്തൂര്‍ എന്നിവടങ്ങളിലാകും നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ ഇറങ്ങുക എന്ന സൂചനയാണ് ലഭിക്കുന്നത്.

നിലവില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയിട്ടില്ലെങ്കിലും ചുറ്റുമതിലിന് അടുത്തുവരെ വെള്ളം എത്തിയ സ്ഥിതിയുണ്ട്. അതിനാലാണ് വിമാനം ഇറങ്ങുന്ന റണ്‍വേയിലെ പരിശോധനകള്‍ക്ക് ശേഷം നിരോധനം ഏര്‍പ്പെടുത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x