Currency

യുകെയില്‍ ഡീസല്‍, പെട്രോള്‍ വാഹനങ്ങളുടെ നിരോധനം നിശ്ചയിച്ചതിലും വേഗത്തില്‍ നടപ്പിലാക്കണമെന്ന് ആവശ്യം

സ്വന്തം ലേഖകന്‍Saturday, October 20, 2018 1:12 pm
petrol
XGCUAdvt-750x80
Norway Nomination

ലണ്ടന്‍: യുകെയില്‍ ഡീസല്‍, പെട്രോള്‍ വാഹനങ്ങളുടെ നിരോധനം നിശ്ചയിച്ചതിലും വേഗത്തില്‍ നടപ്പിലാക്കണമെന്ന ആവശ്യവുമായി എംപിമാര്‍ രംഗത്തെത്തി. 2040 ആകുമ്പോഴേക്കും പുതിയ ഡീസല്‍, പെട്രോള്‍ കാറുകളുടെ വില്‍പന പൂര്‍ണമായും നിരോധിക്കാനാണ് ഗവണ്‍മെന്റ് നിലവില്‍ പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ അത് 2032 ആകുമ്പോഴേക്ക് തന്നെ നടപ്പിലാക്കണമെന്നാണ് എംപിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പാര്‍ലിമെന്റിന്റെ ബിസിനസ് സെലക്ട് കമ്മിറ്റിയാണ് ഈ പുതിയ മുന്നറിയിപ്പുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന നയം പിന്തുടരുമെന്നാണ് സര്‍ക്കാര്‍ ഉറപ്പേകുന്നത്. ഒരു ഇലക്ട്രിക് വാഹനം ഉടമസ്ഥതയില്‍ വയ്ക്കുന്നതിന് ലോകത്തിലെ ഏറ്റവും ഉചിതമായ ഇടമായി യുകെയെ മാറ്റുകയെന്നതാണ് ലക്ഷ്യമെന്നും ഗവണ്‍മെന്റ് വെളിപ്പെടുത്തുന്നു.

പുതുതായി രാജ്യത്ത് വില്‍ക്കപ്പെടുന്ന എല്ലാ കാറുകളും വാനുകളും മറ്റും സീറോ എമിഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രക്രിയ 2040 ആകുമ്പോഴേക്കും ഫലപ്രാപ്തിയിലെത്തിക്കുമെന്നായിരുന്നു ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രി തെരേസ മേയ് ഉറപ്പേകിയിരുന്നത്. യുകെയിലെ ഓരോ കാറും വാനും 2050 ആകുമ്പോഴേക്കും സീറോ എമിഷന്‍ നിലവാരത്തിലാക്കി മാറ്റുമെന്നാണ് ഗവണ്‍മെന്റിന്റെ സീറോ എമിഷന്‍സ്ട്രാറ്റജി ഉറപ്പേകിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x