ബംഗളൂരു: ട്രാക്കിലെ അറ്റകുറ്റപണിയുടെ ഭാഗമായി എറണാകുളം- ബംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ (12677/12678) ഫെബ്രുവരി പത്തിലെ (ഞായറാഴ്ച) സര്‍വിസ് റദ്ദാക്കി. ഫെബ്രുവരി പത്തിന് ബംഗളൂരുവില്‍ നിന്നും എറണാകുളത്തുനിന്നുമുള്ള സര്‍വിസുകള്‍ ഉണ്ടാകില്ല.
ബംഗളൂരു കന്റോണ്‍മന്റെ് സ്റ്റേഷന്, ബൈയപ്പനഹള്ളി, വൈറ്റ് ഫീല്‍ഡ് ഭാഗങ്ങളില്‍ ട്രാക്കിലെ സിഗ്നലിങ് പ്രവൃത്തി നടക്കുന്നതിനാലാണ് എറണാകുളം ഇന്റര്‍സിറ്റി ഉള്‍പ്പെടെ 12ലധികം ട്രെയിനുകള്‍ റദ്ദാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.