Currency

ബഹ്രൈനിലെ പൊതുയിടങ്ങളിൽ സൗജന്യ വൈഫൈ

സ്വന്തം ലേഖകൻMonday, February 5, 2018 9:17 pm
wifi-blog-header1
XGCUAdvt-750x80

മനാമ: ബഹ്രൈനിലെ സുപ്രധാന കേന്ദ്രങ്ങളിലും പൊതുയിടങ്ങളിലും സൗജന്യ ഇന്റർനെറ്റ് വൈഫൈ സൗകര്യം ഏർപ്പെടുത്തുന്നു.  ബഹ്രൈൻ പൗരന്മാർക്കു പുറമെ രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികൾക്കും വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന വിദേശികൾക്കും ഈ സൗകര്യം ഉപയോഗിക്കാനാകും. ബാറ്റിൽകോ ആണ് വൈഫൈ സൗകര്യം രാജ്യത്തുടനീളം ഏർപ്പെടുത്തുന്നത്.

ബാറ്റിൽകോയുടെ ഉപഭോക്താക്കൾക്ക് വൈഫൈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിൽ എത്തുന്പോൾ ഈ സൗകര്യം പ്രവർത്തന സജ്ജമാകും. മറ്റുള്ള ഉപഭോക്താക്കൾക്ക് പ്രത്യേക വെബ് പേജിൽ പോയതിന് ശേഷം വിശദവിവരങ്ങൾ നൽകിയാൽ മാത്രമേ ഈ സൗകര്യം ലഭ്യമാവകയുള്ളൂ.

സാക്കീറിലെ ഇന്റർനാഷണൽ സർക്യൂട്ട്, മുഹറഖിലെ സേഫ് മാൾ തുടങ്ങിയ ഇടങ്ങളിൽ നിലവിൽ സൗജന്യ വൈഫൈ സൗകര്യം ഉണ്ട്. വൈകാതെ പ്രിൻസ് ഖലീഫ പാർക്ക്, സാൻഡിലെ അൽ എസ്റ്റിക്ഖ് ലാൽ വാക്‌വേ, ധാരി പാർക്ക്, ടൂബ്ലി വാക് വേ, അണ്ടലാസ് ഗാർഡൻ, സൽമാനിയ പാർക്ക് തുടങ്ങിയ ഇടങ്ങളിലും സൗജന്യ വൈഫൈ സകാര്യം ലഭ്യമാക്കുമെന്ന് ബാറ്റിൽകോ ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ അറിയിച്ചു.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x