Currency

ബംഗളൂരില്‍ തടാകത്തിന് വീണ്ടും തീപിടിച്ചു Close

സ്വന്തം ലേഖകന്‍Monday, May 8, 2017 2:54 pm

ബല്ലാന്തൂര്‍ തടാകത്തിനാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ തീപിടിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് ഇവിടെ തടാകത്തില്‍ വന്‍ അഗ്‌നിബാധയുണ്ടായിരുന്നു. ഒന്നര ദിവസത്തിനുശേഷമാണ് തീയണയ്ക്കാന്‍ സാധിച്ചത്.

ബംഗളൂരു: ബംഗളൂരില്‍ വീണ്ടും തടാകത്തിനു തീപിടിച്ചു. ബല്ലാന്തൂര്‍ തടാകത്തിനാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ തീപിടിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് ഇവിടെ തടാകത്തില്‍ വന്‍ അഗ്‌നിബാധയുണ്ടായിരുന്നു. ഒന്നര ദിവസത്തിനുശേഷമാണ് തീയണയ്ക്കാന്‍ സാധിച്ചത്.

അതേസമയം തടാകത്തിലേക്ക് തള്ളുന്ന വ്യാവസായിക മാലിന്യങ്ങള്‍ തമ്മിലുള്ള രാസപ്രവര്‍ത്തനത്തെ തുടര്‍ന്നാണ് തീപിടിക്കാന്‍ കാരണമെന്നാണ് കണ്ടെത്തല്‍. ഇത് വൃത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയായിരുന്നു. ഇതിനിടെയാണു വീണ്ടും തീപിടിച്ചത്.

ഉച്ചയ്ക്കുശേഷം നേരിയ മഴ പെയ്തതോടെയാണ് തടാകത്തിലെ പുകച്ചുരുളുകള്‍ നിലച്ചത്. നഗരത്തിലെ വ്യാവസായ മാലിന്യത്തിന്റെ നാല്‍പതുശതമാനവും നിക്ഷേപിക്കുന്നത് ഇവിടെയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x