Currency

ബിറ്റ്‌കോയിന് രാജ്യത്ത് അംഗീകാരമില്ല; ജാഗ്രത പാലിക്ഷകണമെന്ന് യു.എ.ഇ

സ്വന്തം ലേഖകന്‍Thursday, August 8, 2019 2:46 pm
bitcoin
Garshom-Norway-IC

ഷാര്‍ജ: ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ യു.എ.ഇ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്ന് ഷാര്‍ജ പൊലീസിന്റെ മുന്നറിയിപ്പ്. രാജ്യത്തിന് പുറത്ത് ബിറ്റ്‌കോയിനില്‍ നിക്ഷേപം നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

എല്ലാവിധ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയും ജനങ്ങള്‍ ജാഗ്രത പാലിക്കണം. പരിചയമില്ലാത്തവര്‍ക്ക് ബാങ്കിങ് വിവരങ്ങള്‍ നല്‍കരുത്. ഡിജറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന് ഇതുവരെ രാജ്യം അംഗീകാരം നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ സ്വന്തം ഉത്തരവാദിത്തത്തില്‍ ജാഗ്രതയോടെയാണ് ഇത്തരം നിക്ഷേപങ്ങള്‍ നടത്തേണ്ടത്.

കുറ്റകൃത്യങ്ങള്‍ കുറക്കാനായി ഷാര്‍ജ പൊലീസ് അല്‍നഹ്ദ മേഖലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുവെന്ന് ഷാര്‍ജ പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് റാശിദ് ബയാത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം കുറ്റകൃത്യങ്ങളുടെ അളവ് 58.8 ശതമാനായി കുറഞ്ഞു. സംഭവ സ്ഥലങ്ങളിലേക്ക് പൊലീസിന് എത്താനുള്ള സമയം പരമാവധി ഏഴ് മിനിറ്റായി കുറക്കാനും സാധിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x