Currency

ബുര്‍ജ് ഖലീഫയില്‍ ത്രിവര്‍ണ പതാക തെളിഞ്ഞില്ല; കാത്തിരുന്നവര്‍ നിരാശരായി

സ്വന്തം ലേഖകന്‍Friday, August 16, 2019 3:32 pm
flag

ദുബായ്: യുഎഇയിലെ ബുര്‍ജ് ഖലീഫയില്‍ ഇക്കുറി ഇന്ത്യയുടെ ത്രിവര്‍ണ പതാക തെളിഞ്ഞില്ല. ഇന്ത്യയുടെ 73ാം സ്വാതന്ത്ര്യദിനമായ ഇന്നലെ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പതാക തെളിയുന്നത് കാത്തിരുന്നവര്‍ നിരാശരായി. എല്ലാ രാജ്യങ്ങളുടെയും സ്വാതന്ത്ര്യ ദിനങ്ങളില്‍, അവരുടെ പതാക പ്രദര്‍ശിപ്പിച്ച് ബുര്‍ജ് ഖലീഫയില്‍ ലേസര്‍ ഷോ നടക്കാറുണ്ട്. ഇന്ത്യയുടെ ത്രിവര്‍ണ പതാക ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞിട്ടമുണ്ട്. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ പതാക കാണിക്കാന്‍ സാധിക്കാത്തത് സാങ്കേതിക തകരാറുകള്‍ മൂലമാണെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ട്വിറ്ററില്‍ അറിയിച്ചു.

”ഒരു സാങ്കേതിക തകരാറു മൂലം ഇത്തവണ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക കാണിക്കാന്‍ കഴിയില്ല എന്ന് എമാറിലെ സുഹൃത്തുക്കള്‍ വഴി ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞു. ഇത് കാണാന്‍ കാത്തിരിക്കുന്നവര്‍ തീര്‍ച്ചയായും നിരാശരാകും,” യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സൂരി കുറിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x