Currency

സ്വദേശി പാര്‍പ്പിട മേഖലയില്‍ താമസിക്കുന്ന വിദേശി ബാച്ചിലര്‍മാരെ പിടികൂടാന്‍ പ്രത്യേക കാമ്പയിന്‍

സ്വന്തം ലേഖകന്‍Thursday, July 4, 2019 12:56 pm
kuw0

കുവൈത്ത് സിറ്റി: സ്വദേശി പാര്‍പ്പിട മേഖലയില്‍ കുടുംബമില്ലാതെ താമസിക്കുന്ന വിദേശികളെ പിടികൂടാന്‍ മുനിസിപ്പാലിറ്റി പ്രത്യേക കാമ്പയിന്‍ ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ മാതൃകാ താമസകേന്ദ്രങ്ങളില്‍ ബോധവത്കരണബോര്‍ഡുകള്‍ സ്ഥാപിച്ചു. പാര്‍പ്പിടങ്ങളില്‍ വിദേശി ബാച്ചിലര്‍മാരെ താമസിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ജൂലൈ ഒന്ന് മുതല്‍ ആരംഭിച്ച വ്യാപകമായ പരിശോധന കാമ്പയിന്റെ മുന്നോടിയായാണ് ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. വിവിധ പ്രദേശങ്ങളിലായി 124 പരസ്യ ബോര്‍ഡുകളാണ് മുന്‍സിപ്പാലിറ്റി കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. പരിശോധനക്കായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജ്യവ്യാപകമായി സ്വകാര്യ പാര്‍പ്പിട മേഖലകളില്‍ പരിശോധന നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി മുനിസിപ്പാലിറ്റി പൊതുജന സമ്പര്‍ക്ക വിഭാഗം മേധാവി മുഹമ്മദ് അല്‍ മുതൈരി പറഞ്ഞു. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ മുഴുവനായി പരിശോധന നടത്തുമെന്നും നിയമം ലംഘിച്ച് സ്വദേശി താമസ കേന്ദ്രങ്ങളില്‍ താമസിക്കുന്ന മുഴുവന്‍ വിദേശി ബാച്ചിലര്‍മാരെയും ഒഴിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത ദിവസങ്ങളില്‍ വ്യാപകമായ ഒഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടകും. എല്ലാ ഗവര്‍ണറേറ്റുകളിലേക്കും മുനിസിപ്പാലിറ്റി പ്രചാരണ ബോര്‍ഡുകള്‍ എത്തിച്ചിട്ടുണ്ട്. ബാച്ചിലര്‍മാരോട് ഒഴിയാനാവശ്യപ്പെട്ടും താമസക്കാരോട് ഇതുസംബന്ധിച്ച വിവരങ്ങളും പരാതികളും അറിയിക്കാനാവശ്യപ്പെട്ടുമാണ് പരസ്യങ്ങള്‍. താമസ കേന്ദ്രങ്ങളില്‍ വിദേശി ബാച്ചിലര്‍മാര്‍ ഉണ്ടെങ്കില്‍ 139 എന്ന ഹോട്ട്ലൈന്‍ നമ്പറിലോ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റിലൂടെയോ നോരിട്ടോ അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x