ടൊറന്റോ: ഗാര്‍ഹിക പീഡനത്തിന് ഇരയായ കുടിയേറ്റക്കാര്‍ക്ക് താല്‍ക്കാലിക വാസത്തിന് അനുമതി നല്കുന്ന നിയമം (temporary resident permit) കാനഡയില്‍ പ്രാബല്യത്തില്‍ വന്നു. ഇത് പ്രകാരം ഗാര്‍ഹിക പീഡനമനുഭവിക്കുന്ന വ്യക്തിയ്ക്കും അവരുടെ ആശ്രിതരായ കുട്ടികള്‍ക്കും ആറുമാസം വരെ നിയമപരമായി രാജ്യത്ത് തങ്ങാം.
സ്ഥിര താമസത്തിന് അനുമതി ഇല്ലാത്ത എന്നാല്‍ അക്രമത്തിന് ഇരയാകുന്നവര്‍ക്കാണ് ഈ നിയമം ബാധകമാവുക. ഇത്തരത്തിലുള്ള പൗരത്വത്തിന് അര്‍ഹതയില്ലാത്ത ഇരകളുടെ പൗരത്വനടപടികള് ഒരു ഇമിഗ്രേഷന്‍ ഓഫീസര്‍ പുന:പരിശോധിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ നടപടികള്‍ പുതിയ നിയമപ്രകാരം സാധുവായിരിക്കുമെന്ന് ടിആര്‍പി നിയമം പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.