Currency

കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 2018 നവംബറില്‍ റെക്കോര്‍ഡ് താഴ്ചയില്‍ Close

സ്വന്തം ലേഖകന്‍Saturday, January 5, 2019 12:50 pm
unemp

കാനഡ: കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 2018 നവംബറില്‍ റെക്കോര്‍ഡ് താഴ്ചയിലെത്തിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്റ്റാറ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ കണക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ നവംബറില്‍ 5.6 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. 1976 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ തൊഴിലില്ലായ്മ നിരക്ക് ഇത്രയധികം താഴ്ന്ന മറ്റൊരു മാസമില്ലെന്നാണ് വ്യക്തമാകുന്നത്.

നവംബറിലെ കണക്ക് പ്രകാരം കാനഡയില്‍ ഏതാണ്ട് 19 മില്യണ്‍ പേരാണ് തൊഴിലെടുക്കുന്നവരായിട്ടുള്ളത്. അതിന് മുമ്പത്തെ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 0.5 ശതമാനം വര്‍ധനവാണ് തൊഴിലിലുണ്ടായിരിക്കുന്നത്. നവംബറില്‍ കാനഡയിലെ ആറ് പ്രവിശ്യകളിലാണ് തൊഴില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ ക്യൂബെക്കും ആല്‍ബര്‍ട്ടയുമാണ് മുന്നിലുള്ള പ്രവിശ്യകള്‍. നവംബറില്‍ ക്യൂബെക്കില്‍ തൊഴിലുകളുടെ എണ്ണത്തില്‍ 26,000ത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്.

ഇവിടെ ഫുള്‍ ടൈം വര്‍ക്കുകള്‍ വര്‍ധിച്ചതാണ് ഈ തൊഴില്‍ അഭിവൃദ്ധിക്കുള്ള പ്രധാന കാരണമെന്ന് സ്റ്റാറ്റിറ്റിക്സ് കാനഡ വ്യക്തമാക്കുന്നത്. നവംബറില്‍ ക്യൂബെക്കില്‍ നാല് മില്യണിലധികം പേരാണ് തൊഴിലെടുക്കുന്നവരായിട്ടുള്ളത്. നിലവില്‍ പ്രവിശ്യയിലെ തൊഴിലില്ലായ്മ നിരക്ക് 5.4 ശതമാനമാണ്. ദേശീയ തൊഴിലില്ലായ്മ നിരക്കായ 5.6 ശതമാനത്തിന്റെ തൊട്ട് താഴെയാണ്. ആല്‍ബര്‍ട്ടയില്‍ തൊഴിലുകളില്‍ നവംബറില്‍ 20,000ത്തില്‍ അധികം തൊഴിലുകളാണ് കൂടുതലായുണ്ടായിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x