Currency

ദുബായ് ബീച്ചുകളില്‍ കാരവനില്‍ പാര്‍ക്കാം, സൗജന്യമാക്കുമെന്ന് മുനിസിപ്പാലിറ്റി Close

സ്വന്തം ലേഖകന്‍Wednesday, January 15, 2020 2:46 pm
beach-dubai

ദുബായ്: ദുബായിലെ ബീച്ചുകളില്‍ കാരവന്‍ പാര്‍ക്ക് ചെയ്യുന്നതും അതില്‍ തങ്ങുന്നതും സൗജന്യമാക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. മുനിസിപ്പാലിറ്റിയില്‍നിന്ന് പെര്‍മിറ്റെടുക്കുന്നവര്‍ക്ക് 15 ദിവസം വരെ ബീച്ചുകളില്‍ സൗജന്യമായി കാരവനില്‍ തങ്ങാം. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്‌രി അറിയിച്ചു.

ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ നടപടി. വര്‍ഷം മുഴുവനും ബീച്ചില്‍ സന്ദര്‍ശകരെ സജീവമാക്കുന്നതിനാണ് നടപടി. തണുപ്പുകാലത്ത് ബീച്ചുകളില്‍ സന്ദര്‍ശകര്‍ കുറയുന്നത് ഇതുവഴി ഒഴിവാക്കാനാകും. മുനിസിപ്പാലിറ്റി വെബ്‌സൈറ്റില്‍ കയറി ആവശ്യമായ രേഖകളും വിവരങ്ങളും നല്‍കി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പെര്‍മിറ്റ് ലഭിക്കും. നഗരസഭ നിശ്ചയിക്കുന്ന സ്ഥലത്ത് കാരവനില്‍ തങ്ങാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x